Aug 12, 2017

NMMS പരീക്ഷയ്ക്കു അപേക്ഷ ക്ഷണിച്ചു


ഗവ / എയിഡഡ് സ്കൂളുകളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

കുടുംബത്തിന്റെവാർഷിക വരുമാനം ഒന്നര ലക്ഷത്തിൽ കവിയാൻ പാടില്ല

 . SCERT യുടെ website ൽ online അപേക്ഷ നൽകുന്നതോടൊപ്പം Hardcopy സ്കൂൾ HM ന്റെ ഒപ്പും വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് സഹിതം SCERT യിലേക്കയക്കുക.
അപേക്ഷിക്കാനുള്ള അവസാന തിയ്യതി ആഗസ്റ്റ് 31

പരീക്ഷ നവമ്പർ 5 ന്

ഒന്നര മണിക്കൂർ വീതമുള്ള രണ്ട് പേപ്പർ

പേപ്പർ 1. സയൻസ്, സോഷ്യൽ സയൻസ്, ഗണിതം വിഷയങ്ങളെ ആസ്പദമാക്കി 90 ചോദ്യങ്ങൾ. ഒരു ചോദ്യത്തിന് ഒരു മാർക്ക് വീതം (90 മാർക്ക്)

പേപ്പർ 2
മാനസിക ശേഷി അളക്കാനുള്ള 90 ചോദ്യങ്ങൾ .ഒരു ചോദ്യത്തിന് ഒരു മാർക്ക്

Multiple choice-objective type questions

മൈനസ് മാർക്കില്ല

വിജയികൾക്ക് +2 വരെ സർക്കാർ വക സ്കോളർഷിപ്പ് ലഭിക്കും

വിശദാംശങ്ങൾക്ക് SCERT website നോക്കുക