സംസ്ഥാനത്ത് പുതുതായി അനുവദിച്ച എയ്ഡഡ് ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളിലും പുതിയ ബാച്ചുകളിലും അധ്യാപക തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവായി.
2014-15 വര്‍ഷങ്ങളിലെ ബാച്ചുകളില്‍ അധ്യാപക-പ്രിന്‍സിപ്പല്‍, ലാബ് അസിസ്റ്റന്റ് തസ്തികകളിലായി 1,796 തസ്തികകള്‍ സൃഷ്ടിച്ചാണ് ഉത്തരവായിട്ടുള്ളത്.
ഈ വിദ്യാലയങ്ങളിലും ബാച്ചുകളിലും വിവിധ തസ്തികകള്‍ സൃഷ്ടിച്ച് നേരത്തെ ഉത്തരവായിരുന്നു. അതോടൊപ്പം ഇവിടത്തെ ഭൗതികസാഹചര്യങ്ങള്‍ റീജണല്‍ ഡെപ്യൂട്ടി ഡെപ്യൂട്ടി ഡയറക്ടര്‍ തലത്തില്‍ വിലയിരുത്തി ഓരോ ബാച്ചിലെയും കുട്ടികളുടെ എണ്ണം, അധ്യാപകരുടെ ജോലിഭാരം എന്നിവക്കനുസരിച്ച് ആവശ്യമായ തസ്തികകളുടെ വിവരം നല്‍കാനും നിര്‍ദ്ദേശിച്ചിരുന്നു.