ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 5 ലേക്ക് നീട്ടി
Search This Blog
Jul 31, 2017
Jul 30, 2017
SCHOOL PARLIAMENT ELECTION 2017
സ്കൂൾ പാർലമെന്റിന്റെ രൂപവത്കരണവും നടപ്പാക്കലും സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കററി തുടങ്ങിയ എല്ലാ വിഭാഗങ്ങളും സ്കൂൾ പാർലമെന്ററി കൗൺസിൽ രൂപീകരീക്കണം. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് സമാധാനപരവും രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലില്ലായ്മയും ആയിരിക്കണം. കലാപരിപാടികൾ, സ്പോർട്സ് മീറ്റ്, മാത്സ് ആന്റ് സയൻസ് ഫെയർ, സോഷ്യൽ സയൻസ് ഫെയർ തുടങ്ങിയവയുടെ ഭാഗമായി വിവിധ ക്ലബുകൾ സംഘടിപ്പിക്കണം. സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ-എയ്ഡഡ് അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങളിൽ ഓരോ വിഭാഗവും ഒരു യൂണിറ്റ് ആയിരിക്കും. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച വിശദമായ മാർഗനിർദ്ദേശങ്ങൾ, നാമനിർദ്ദേശ പത്രിക, ഫോമുകൾ, സർക്കുലർ തുടങ്ങിയവ താഴെ ചേര്‍ക്കുന്നു.
Downloads
School Parliament Election 2017 -18 - Notification
Guidelines for School Parliament Election
School Parliament Election Software (ubuntu os)
Help File
Nomination Form and All Forms
Sammaty Software |Help File
Jul 29, 2017
Minority Pre-matric date extended
Minority Pre-matric Fresh/Renewal online apln. submission date extended upto 31-8-2017
Jul 28, 2017
Jul 25, 2017
Incentive to Girls Scholarship അപേക്ഷ ക്ഷണിച്ചു. അവസാനദിവസം ജൂലൈ 31, 2017
ഈ അധ്യയന വര്‍ഷത്തെ INCENTIVE TO GIRLS SCHOLARSHIPന് യോഗ്യരായ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ ഓണ്‍ലൈനായി ജൂലൈ 31നകം സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പതിനാറ് വയസ് തികഞ്ഞ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളെയാണ് സ്കോളര്‍ഷിപ്പിനായി അപേക്ഷിക്കേണ്ടത്
ഇവിടെ നിന്നും ലഭിക്കുന്ന ലിങ്കില്‍ സമ്പൂര്‍ണ്ണ User IDയും പാസ്‌വേര്‍ഡുമുപയോഗിച്ച് ലോഗിന്‍ ചെയ്യുക.
Eligible Students List എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സമ്പൂര്‍ണ്ണയിലെ SC/ST വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളുടെ ലിസ്റ്റ് ലഭിക്കും.
1) ഈ ലിസ്റ്റു ചെയ്തിരിക്കുന്ന കുട്ടികളില്‍ ELIGIBLE അല്ലാത്ത കുട്ടികളെ അവരുടെ പേരിനു നേരെ കാണുന്ന delete button ക്ലിക്ക് ചെയ്ത് ഒഴിവാക്കേണ്ടതാണ്.
2) അഡ്മിഷൻ നമ്പർ Click ചെയ്ത ശേഷം കുട്ടികളുടെ ഡീറ്റെയിൽസ് പൂരിപ്പിച്ചു save ചെയ്യുക.
3) കുട്ടിയുടെ ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയുന്നതിനായി, കുട്ടിയുടെ ഡീറ്റെയിൽസ് കാണിക്കുന്ന പേജിലെ LINKED WITH AADHAAR എന്നതിന് നേരെയുള്ള ലിങ്ക് click ചെയ്യുക.
4) സമ്പൂർണയിൽ കുട്ടിയുടെ എല്ലാ വിവരങ്ങളും ചേർത്തിട്ടുണ്ടെന്നു ഉറപ്പു വരുത്തിയ ശേഷം മാത്രം Sync Students ഓപ്ഷൻ സെലക്ട് ചെയ്യുക.
5) ഏതെങ്കിലും യോഗ്യരായ വിദ്യാര്‍ഥികള്‍ ഈ ലിസ്റ്റിലില്ലെങ്കില്‍ സമ്പൂര്‍ണ്ണയില്‍ അവരുടെ കാറ്റഗറി പരിശോധിക്കുക. തിരുത്തലുകള്‍ വരുത്തിയതിന് ശേഷം Synchronise ചെയ്യുക
Click Here for Online Site
Jul 24, 2017
100% വിജയത്തിനായി 5 മുതല്‍ 8 ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ ഇനി ജയിപ്പിക്കില്ല; പുതിയ ബില്‍ ലോക്ഭയില്‍
ന്യൂഡല്‍ഹി: അഞ്ച് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ നൂറുശതമാനം വിജയത്തിനായി ഇനി ജയിപ്പിക്കില്ല. കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കറാണ് ഇത് സംബന്ധിച്ച ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. മാര്‍ച്ചില്‍ നടക്കുന്ന പരീക്ഷയില്‍ കുട്ടികള്‍ തോറ്റാല്‍ മേയില്‍ അവര്‍ക്ക് ഒരു അവസരം കൂടി നല്‍കും.പക്ഷേ മേയില്‍ നടത്തുന്ന പരീക്ഷയിലും തോല്‍വിയാണ് ഫലമെങ്കില്‍ അവര്‍ തോറ്റതായി പ്രഖ്യാപിക്കുമെന്നാണ് ബില്ലില്‍ പറയുന്നത്. നിലവിലുള്ള പല വ്യവസ്ഥകളും മാറുന്നതിന്റെ ഭാഗമായാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
INCENTIVE TO GIRLS SCHOLARSHIPന് യോഗ്യരായ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ ഓണ്‍ലൈനായി ജൂലൈ 31നകം സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം.
ഈ അധ്യയന വര്‍ഷത്തെ INCENTIVE TO GIRLS SCHOLARSHIPന് യോഗ്യരായ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ ഓണ്‍ലൈനായി ജൂലൈ 31നകം സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പതിനാറ് വയസ് തികഞ്ഞ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളെയാണ് സ്കോളര്‍ഷിപ്പിനായി അപേക്ഷിക്കേണ്ടത്
ഇവിടെ നിന്നും ലഭിക്കുന്ന ലിങ്കില്‍ സമ്പൂര്‍ണ്ണ User IDയും പാസ്‌വേര്‍ഡുമുപയോഗിച്ച് ലോഗിന്‍ ചെയ്യുക.
Eligible Students List എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സമ്പൂര്‍ണ്ണയിലെ SC/ST വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളുടെ ലിസ്റ്റ് ലഭിക്കും.
1) ഈ ലിസ്റ്റു ചെയ്തിരിക്കുന്ന കുട്ടികളില്‍ ELIGIBLE അല്ലാത്ത കുട്ടികളെ അവരുടെ പേരിനു നേരെ കാണുന്ന delete button ക്ലിക്ക് ചെയ്ത് ഒഴിവാക്കേണ്ടതാണ്.
2) അഡ്മിഷൻ നമ്പർ Click ചെയ്ത ശേഷം കുട്ടികളുടെ ഡീറ്റെയിൽസ് പൂരിപ്പിച്ചു save ചെയ്യുക.
3) കുട്ടിയുടെ ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയുന്നതിനായി, കുട്ടിയുടെ ഡീറ്റെയിൽസ് കാണിക്കുന്ന പേജിലെ LINKED WITH AADHAAR എന്നതിന് നേരെയുള്ള ലിങ്ക് click ചെയ്യുക.
4) സമ്പൂർണയിൽ കുട്ടിയുടെ എല്ലാ വിവരങ്ങളും ചേർത്തിട്ടുണ്ടെന്നു ഉറപ്പു വരുത്തിയ ശേഷം മാത്രം Sync Students ഓപ്ഷൻ സെലക്ട് ചെയ്യുക.
5) ഏതെങ്കിലും യോഗ്യരായ വിദ്യാര്‍ഥികള്‍ ഈ ലിസ്റ്റിലില്ലെങ്കില്‍ സമ്പൂര്‍ണ്ണയില്‍ അവരുടെ കാറ്റഗറി പരിശോധിക്കുക. തിരുത്തലുകള്‍ വരുത്തിയതിന് ശേഷം Synchronise ചെയ്യുക
Digital Signature Certificate - Instructions
2017 സെപ്തംബർ ഒന്നുമുതൽ സ്പാർക്കിൽ പ്രോസസ് ചെയ്യുന്ന ശമ്പളം, മറ്റ് അലവൻസുകൾ എന്നിവയിൽ ഡിജിറ്റൽ ഒപ്പോടുകൂടിയുള്ള രേഖകൾ വേണം ട്രഷറിയിൽ സമർപ്പിക്കാൻ എന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് (DSC) സൌജന്യമായി നൽകുന്നതിനുള്ള ഉത്തരവാദിത്വം KELTRON ഏറ്റെടുത്തിട്ടുണ്ട്. ആയതിനാൽ എല്ലാ ഡി.ഇ.ഒ മാരും ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റുകൾ അതാത് ജില്ലാ ട്രഷറികളിൽ വച്ച് നടത്തുന്ന ക്യാമ്പുകളിൽ നിന്നും സ്വീകരിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ താഴെ ചേർക്കുന്നു.
Please bring the following documents to avail DSC.
1. Adhar Card
2. PAN
3. Voter ID
4. Recent Passport Size Photo
5.Attested copy for Aadhaar and Pan
6.Filled Registration Form
Downloads
Registration Form & Schedule
DSC Project : Districts Contact Details
സി വി കവറുകൾ രജിസ്റ്റർ ചെയ്യണം
പൊതുപരീക്ഷകൾക്കാവശ്യമായ ഉത്തരക്കടലാസുകൾ സി വി കവറുകൾ ജൂലൈ 31 നകം, പരീക്ഷാഭവൻ സൈറ്റിൽ ഓൺലൈനിലായി രജിസ്റ്റർ ചെയ്യണം
Jul 21, 2017
സ്‌നേഹപൂര്‍വം പദ്ധതി
കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സ്‌നേഹപൂര്‍വം പദ്ധതി ഗുണഭോക്താക്കളില്‍ 2016 -17 അധ്യയന വര്‍ഷം 10, +2 (ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി) പൊതു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടിയതും തുടര്‍ പഠനം നടത്തുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന ധനസഹായം അനുവദിക്കും. സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ പേരു വിവരം കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വെബ്‌സൈറ്റായ www.socialsecuritymission.gov.in ലെ Snehapoorvam Excellance എന്ന ഓപ്ഷനില്‍ സെപ്റ്റംബര്‍ 30 നുളളില്‍ അപ്‌ലോഡ് ചെയ്യണമെന്ന് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
Jul 20, 2017
QIP തീരുമാനങ്ങൾ
1⃣ ആഗസ്ത് 5 ക്ളസ്റ്റർ യോഗം ചേരും.
2⃣ പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കണമെന്ന് യോഗം സർക്കാരിനോട് അഭ്യർഥിച്ചു. 2011 ന് ശേഷം അധികതസ്തികയിൽ നിയമനം നേടിയവർ, കലാകായിക പ്രവൃത്തിപഠനാധ്യാപകർ തുടങ്ങിയവരുടെ ജോലി സംരക്ഷണം ഉറപ്പാക്കണമെന്ന ആവശ്യം ന്യായമാണെന്നും സർക്കാരിനെക്കൊണ്ട് അനുകൂല നിലപാട് സ്വീകരിപ്പിക്കാമെന്നും ഡി.പി.ഐ ഉറപ്പുനൽകി.
3⃣ TTI കലോൽസവം ആഗസ്റ്റ് 26ന്.
4⃣ Siemat പ്രഥമാധ്യാപക പരിശീലനം ആഗസ്റ്റ് 18-19,25-26 തീയതി കളിൽ.
5⃣ Under 19 Girls റെസലിംഗ് മൽസരം കൂടി കായികോത്സവത്തിൽ ഉൾപ്പെടുത്തി
സ്കൂൾ ലൈബ്രറികൾക്ക് മികച്ച പ്രവർത്തനത്തിന് അവാർഡ് നൽകും.
മികച്ച ജൈവവൈവിധ്യ പാർക്കിനും അവാർഡ് നൽകും
6⃣ ഓണ പരീക്ഷ ഓഗസ്റ്റ് 21 ആരംഭിക്കും. 30 ന് അവസാനിക്കും. മുസ്ളിം സ്കൂളുകളിൽ ഒക്ടോ 3-10 വരെയാകും പരീക്ഷ.
Jul 18, 2017
തസ്തിക നിർണ്ണയം അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം 1:40 ആയി കുറച്ചു
സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ നിയമനാംഗീകാരമുള്ള അദ്ധ്യാപകർ 2017-18 അദ്ധ്യയന വർഷം തസ്തിക നഷ്ടം സംഭവിച്ച് പുറത്താകുന്നവരെ സംരക്ഷിക്കുന്നതിനു വേണ്ടി 9,10 ക്ലാസ്സുകളിലെ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം 1:40 ആയി കുറച്ചു കൊണ്ട് സർക്കാർ ഉത്തരവായി. മേൽ പറഞ്ഞ രീതിയിൽ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം കുറക്കുന്നതു വഴി പുനർവിന്യസിക്കപ്പെട്ട അദ്ധ്യാപകരെ മാതൃവിദ്യാലയത്തിലേക്ക് തിരിച്ചു വിളിക്കുന്നതാണ്. എന്നാൽ അനുപാതം കുറയ്ക്കുന്നതിലൂടെ സ്കൂളുകളിൽ അധിക തസ്തികകൾ സൃഷ്ടിച്ച് പുതിയ നിയമനം യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല. ഇപ്രകാരം സംരക്ഷണം അനുവദിക്കുമ്പോൾ ഹൈസ്കൂൾ അസിസ്റ്റന്റ്(കോർ സബ്ജക്ട്) ന്റെ കാര്യത്തിൽ നിർദ്ദിഷ്ട വിഷായനുപാതം കർശനമായും പാലിച്ചിരിക്കണം. ഭാഷാദ്ധ്യാപകരെ നിലനിർത്തുന്നതിനും മേല്പറഞ്ഞ അനുപാതം അനുവദിക്കാവുന്നതാണ്. ഒന്നു മുതൽ 5 വരെ ക്ലാസ്സുകളിൽ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം 1:30 - ഉം, ആറു മുതൽ എട്ടു വരെ ക്ലാസ്സുകളിൽ 1:35 ഉം ആയി സർക്കാർ നേരത്തെ ഉത്തരവായിരുന്നു.
Jul 17, 2017
Income Tax Return - E Filing 2017
2016-17 വര്‍ഷത്തെ ഇന്‍കം ടാക്സ് കഴിഞ്ഞ ഫെബ്രുവരി മാസം വരെയുള്ള നമ്മുടെ ശമ്പളത്തില്‍ നിന്നും കുറച്ചു കഴിഞ്ഞു. ഈ വിവരങ്ങള്‍ സ്ഥാപനത്തില്‍ നിന്നും E TDS റിട്ടേണ്‍ വഴി DDO ആദായനികുതി വകുപ്പിനു നല്കി കഴിഞ്ഞിട്ടുമുണ്ടാകും. ഇനി 2016-17 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഓരോ വ്യക്തിയും ഫയല്‍ ചെയ്യേണ്ടതുണ്ട്. 2016-17 സാമ്പത്തികവഷത്തെ റിട്ടേണ്‍ ജൂലൈ 31 നുള്ളിലാണ് ഫയല്‍ ചെയ്യേണ്ടത്.
Chapter VI A കിഴിവുകള്‍ കുറയ്ക്കുന്നതിന് മുമ്പുള്ള വരുമാനം (ശമ്പളത്തില്‍ നിന്നും അനുവദനീയമായ അലവന്‍സുകള്‍, പ്രൊഫഷനല്‍ ടാക്സ്, ഹൌസിംഗ് ലോണ്‍ പലിശ എന്നിവ മാത്രം കുറച്ച ശേഷമുള്ളത്) 2,50,000 രൂപയില്‍ കൂടുതലുള്ള, 60 വയസ്സില്‍ കുറവുള്ളവരെല്ലാം റിട്ടേണ്‍ സമര്‍പ്പിക്കണം. "Total Income" 5 ലക്ഷത്തില്‍ കുറവുള്ളവക്ക് റിട്ടേണ്‍ സഹജ് (ITR 1)ഫോറത്തില്‍ തയ്യാറാക്കി ഇന്‍കം ടാക്സ് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കുകയോ e filing നടത്തുകയോ ആവാം. 5 ലക്ഷത്തില്‍ കൂടുതല്‍ ഉള്ളവ E Filing തന്നെ നടത്തണം. അധികം അടച്ച ടാക്സ് തിരിച്ചു കിട്ടാനുള്ളവരും ഈ വര്‍ഷം നിര്‍ബന്ധമായും E Filing നടത്തണം.
റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഒരുങ്ങും മുമ്പ് ഏതാനും കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. (1) E Filing പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നത് എങ്ങിനെയെന്ന് വിവരിക്കുന്ന പോസ്റ്റിനായി ഇതില്‍ ക്ലിക്ക് ചെയ്യുക.
(2) ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുകയാണ് രണ്ടാമത്തേത്. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക.
(3) 2016-17 സാമ്പത്തിക വര്‍ഷത്തില്‍ Form 10 E ഉപയോഗിച്ച് Section 89 പ്രകാരമുള്ള കിഴിവ് നേടിയെങ്കില്‍ E Filing നടത്തുന്നതിന് മുമ്പ് E Filing സൈറ്റില്‍ ലോഗിന്‍ ചെയ്ത് അതില്‍ ഫോം 10 E തയ്യാറാക്കി submit ചെയ്യണം. ഇതെങ്ങിനെ എന്നറിയാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക.
(4) സ്ഥാപനമേധാവി Tracesല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങള്‍ക്ക് തന്ന Form 16 Part A യിലെ 'DETAILS OF TAX DEDUCTED AND DEPOSITED IN THE CENTRAL GOVERNMENT ACCOUNT THROUGH BOOK ADJUSTMENT' എന്ന ഭാഗം നോക്കി അടച്ച മുഴുവന്‍ ടാക്സും നിങ്ങളുടെ PAN നമ്പറില്‍ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. "26 AS" നോക്കി നിങ്ങളുടെ പാന്‍ നമ്പറില്‍ ലഭിച്ച വരുമാനവും ടാക്സും മനസ്സിലാക്കാം. നിങ്ങള്‍ക്ക് ബാങ്കുകളിലോ സ്വകാര്യ സ്ഥാപനത്തിലോ സ്ഥിര നിക്ഷേപങ്ങളോ SB നിക്ഷേപമോ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും "26 AS" പരിശോധിക്കുക. 26 AS നെ കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ആവശ്യമായ വിവരങ്ങളെല്ലാം ശേഖരിക്കാനുള്ള ഫോര്‍മാറ്റ് ആവശ്യമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
E Filing നടത്തുന്നതെങ്ങനെ എന്ന് നോക്കാം.
E Filing (Online)
E Filing രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞവര്‍ "http://incometaxindiaefiling.gov.in/" എന്ന E Filing സൈറ്റ് തുറക്കുക. വലതു ഭാഗത്ത് കാണുന്ന "Registered User?" ന് ചുവടെ കാണുന്ന "Login here" ലിങ്ക് ക്ലിക്ക് ചെയ്താല്‍ വരുന്ന പേജില്‍ User ID, Password, Date of birth എന്നിവ ചേര്‍ക്കുക. അതിനു ശേഷം capcha code താഴെയുള്ള കോളത്തില്‍ ചേര്‍ത്ത് "Login" ക്ലിക്ക് ചെയ്യുക.

Assessment Year 2017-18 സെലക്ട് ചെയ്യുക.
ITR form Name ന് ITR 1 സെലക്ട് ചെയ്യുക.
Prefill address with എന്നതിന് From PAN database സെലക്ട് ചെയ്ത് 'Submit' ക്ലിക്ക് ചെയ്യുക.അപ്പോള്‍ തുറക്കുന്ന പേജില്‍ Instructions, PART A GENERAL INFORMATION, Income Details, Tax Details, Tax paid and Verification, 80G എന്നിങ്ങനെ 6 ടാബുകള്‍ കാണാം.

Part A General Information
Data enter ചെയ്യുന്നതിനായി ആദ്യം PART A GENERAL INFORMATION ടാബ് ക്ലിക്ക് ചെയ്യുക.

Employer Category : Government എന്ന് സെലക്ട് ചെയ്യാം.
Residential Status : Resident ആണ് വേണ്ടത്.
Return filed : ജൂലൈ 31 നു മുമ്പ് ആണ് ഫയല്‍ ചെയ്യുന്നതെങ്കില്‍ "On or before due date" എന്ന് തെരഞ്ഞെടുക്കുക.
Whether original or Revised Return : Original ആണ് വേണ്ടത്.
ഏറ്റവും താഴെ Are you governed by Portugease Civil Code എന്നിടത്ത് No ചേര്‍ക്കുക.
ഇത്രയും ചേര്‍ത്തി കഴിഞ്ഞാല്‍ Save Draft ക്ലിക്ക് ചെയ്ത് അത് വരെ ചേര്‍ത്ത data save ചെയ്യാം.
Income Details
Income Details ടാബ് ക്ലിക്ക് ചെയ്‌താല്‍ പുതിയ ഫോം ലഭിക്കും. അതില്‍ Income from Salary/Pension എന്നതിന് നേരെ Form16 അല്ലെങ്കില്‍ Statementല്‍ Professional Tax കുറച്ച ശേഷം ഉള്ള സംഖ്യ ചേര്‍ക്കുക. Housing Loan Interest ഉണ്ടെങ്കില്‍ Type of House Property യില്‍ Self Occupied സെലക്ട് ചെയ്യുക. Income from one house property എന്നതിന് നേരെ Housing loan interest മൈനസ് ചിഹ്നം ചേര്‍ത്ത് നല്‍കുക. Deductions under Chapter VI A എന്നതിന് ചുവടെ 80C മുതലുള്ള ഓരോ Deductionഉം എത്രയെന്നു ചേര്‍ക്കുക. Relief u/s 89A എന്നയിടത്ത് 10E ഫോം ഉപയോഗിച്ച് കിഴിവ് നേടിയെങ്കില്‍ അത് ചേര്‍ക്കുക. (10 E ഫോം ഉപയോഗിച്ച് നേടിയ കിഴിവ് E filing സൈറ്റില്‍ തയ്യാറാക്കി submit ചെയ്തതിനു ശേഷം മാത്രമേ E Filing submit ചെയ്യാവൂ.) അതോടെ ആ പേജിന്‍റെ താഴെ അടയ്ക്കെണ്ടതായ ടാക്സ് എത്രയെന്നു കണക്കാക്കപ്പെട്ടിട്ടുണ്ടാവും. ഇത് കൈയിലുള്ള സ്റ്റേറ്റ്മെന്റില്‍ ഉള്ള ടാക്സ് തന്നെ ആണോ എന്ന് പരിശോധിക്കുക .(Interest u/s 234 A,B,C എന്നീ കോളങ്ങളില്‍ ഏതെങ്കിലും സംഖ്യ കാണുന്നുണ്ടെങ്കില്‍ അത് Tax Details എന്ന ഷീറ്റില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതോടെ മാറും.) ഇനി അടുത്ത ടാബ് ആയ Tax Details ക്ലിക്ക് ചെയ്യാം.
Tax Details
ഈ പേജില്‍ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സിന്‍റെ കണക്ക് ആണ് നമുക്ക് നല്‍കുവാനുള്ളത്. ഇതില്‍ Sch TDS1 എന്ന പട്ടികയില്‍ ആണ് വിവരങ്ങള്‍ ചേക്കേണ്ടത്.

Tax Deduction account Number എന്ന കോളത്തില്‍ ശമ്പളം ലഭിച്ച സ്ഥാപനത്തിന്‍റെ TAN നമ്പര്‍ കാണാം. ഇല്ലെങ്കില്‍ അത് ചേര്‍ക്കുക.
Name of Employer : സ്ഥാപനത്തിന്‍റെ പേര് ഇല്ലെങ്കില്‍ ചേര്‍ക്കുക.
Income under Salary എന്നിടത്ത് Income Details എന്ന പേജില്‍ ഒന്നാമതായി കാണിച്ച (Income from Salary) സംഖ്യ ചേര്‍ക്കുക. ഇവിടെ ഏതെങ്കിലും തെറ്റായ സംഖ്യ കാണുന്നുണ്ടെങ്കില്‍ അത് എഡിറ്റ് ചെയ്ത് ശരിയായത് ചേര്‍ക്കണം.
Tax Deducted എന്നിടത്ത് ആ സ്ഥാപനത്തില്‍ നിന്ന് ശമ്പളത്തില്‍ നിന്ന് കുറച്ച ടാക്സ് ചേര്‍ക്കുക.രണ്ടാമതൊരു സ്ഥാപനത്തില്‍ നിന്നും ടാക്സ് കുറച്ചുവെങ്കില്‍ തൊട്ടു താഴെയുള്ള "ADD" ക്ലിക്ക് ചെയ്ത് ഒരു വരി കൂടി ചേര്‍ത്ത് അവിടെ ആ സ്ഥാപനത്തില്‍ നിന്നുള്ള വിവരങ്ങള്‍ ചേര്‍ക്കണം. ഇനി Save Draft ക്ലിക്ക് ചെയ്ത് അതുവരെയുള്ള വിവരങ്ങള്‍ save ചെയ്യാം. ശേഷം Tax paid and Verification എന്ന ടാബ് ക്ലിക്ക് ചെയ്തു തുറക്കാം.
Tax paid and Verification
D11(iii)-Total TDS Claimed എന്ന കോളത്തില്‍ ആകെ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സ് വന്നിരിക്കും. D 12 Tax Payable "0" ആണെന്ന് ഉറപ്പു വരുത്തുക.
Excempt income -for reporting purspose - Agricultural Income 5000 രൂപയില്‍ കുറവുള്ളത് കാണിക്കാം. 5000 രൂപയില്‍ കൂടുതലുണ്ടെങ്കില്‍ ITR 2 അല്ലെങ്കില്‍ 2A ഉപയോഗിക്കണം.
"Bank Account in which refund, if any, shall be credited" - അടച്ച ടാക്സ് തിരിച്ചുകിട്ടാനുണ്ടെങ്കിലും ഇല്ലെങ്കിലും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചേര്‍ക്കുക. 9-11-2016 മുതല്‍ 30-12-2016 വരെയുള്ള കാലയളവില്‍ ഈ അക്കൗണ്ടില്‍ 2 ലക്ഷം രൂപയോ അതില്‍ കൂടുതലോ പണമായി നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ സംഖ്യ ചേര്‍ക്കുക. അതില്‍ കുറവെങ്കില്‍ ഒന്നും ചേര്‍ക്കേണ്ടതില്ല.
Other Bank Account Details നു താഴെ മറ്റു അക്കൗണ്ടുകളുടെ വിവരങ്ങള്‍ ചേക്കാം. IFSC Code, ബാങ്കിന്‍റെ പേര്, അക്കൗണ്ട് നമ്പര്‍, മേല്‍ പറഞ്ഞ കാലയളവില്‍ രണ്ടു ലക്ഷത്തില്‍ കൂടുതല്‍ പണം നിക്ഷേപിച്ചെങ്കില്‍ തുക എന്നിവ ചേര്‍ക്കുക. 'Add' ബട്ടണ്‍ അമര്‍ത്തി കൂടുതല്‍ വരികള്‍ ചേര്‍ക്കവുന്നതാണ്. ബാങ്കിന്‍റെ IFSC കോഡ് അറിയില്ലെങ്കില്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. CLICK HEREഇനി Save Draft ക്ലിക്ക് ചെയ്ത് save ചെയ്ത ശേഷം ഇതു വരെ ചേര്‍ത്തിയ വിവരങ്ങള്‍ പരിശോധിച്ച് തെറ്റുകളില്ലെന്നും ഒന്നും വിട്ടുപോയിട്ടില്ലെന്നും ഉറപ്പു വരുത്തിയ ശേഷം Verification നില്‍ പിതാവിന്‍റെ പേരും placeഉം ചേര്‍ക്കുക. എല്ലാം ശരിയാണ് എന്ന് ഉറപ്പു വരുത്തിയ ശേഷം "Submit" ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു ഡയലോഗ് ബോക്സ് തുറക്കും. അതില്‍ "OK" ക്ലിക്ക് ചെയ്യുക. ഇതോടെ റിട്ടേണ്‍ E Verification നടത്താനുള്ള ഓപ്ഷനുകള്‍ കാണിക്കുന്ന പുതിയ പേജ് തുറക്കും.
E Verification of Return Back to top
Electronic Verification Code (EVC) ഉപയോഗിച്ചാണ് E Verification നടത്തുന്നത്. E Filing Portal ല്‍ നിന്നും ലഭിക്കുന്ന EVC എന്ന 10 അക്ക alpha numeric കോഡ് റിട്ടേണ്‍ സബ്മിറ്റ് ചെയ്ത ശേഷം വെരിഫിക്കേഷനായി ചേര്‍ത്ത് കൊടുക്കുകയോ മറ്റു വഴികള്‍ ഉപയോഗിക്കുകയോ ചെയ്യാം. Income Tax Return തയാറാക്കി 'submit' ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന വിന്‍ഡോയില്‍ നാല് ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കാം.

Option 3 : മൂന്നാമത്തെ ഓപ്ഷന്‍ ആയ "I would like to generate Aadhaar OTP to e verify my return" ഓപ്ഷന്‍ ആണ് ഏറ്റവും എളുപ്പം. ആധാറുമായി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മുമ്പ് ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ OTP ലഭിക്കുള്ളൂ. മൊബൈലില്‍ ലഭിക്കുന്ന OTP ചേര്‍ത്ത് submit ചെയ്യുന്നതോടെ എല്ലാം പൂര്‍ത്തിയാവുന്നു.
Option 2 :രണ്ടാമത്തെ ഓപ്ഷന്‍ ആയ "I do not have an EVC and I would like to generate EVC to e verify my return" വഴി പുതിയ EVC ലഭിക്കും. ഇതില്‍ തന്നെ മൂന്ന് അല്ലെങ്കില്‍ നാല് വഴികള്‍ കാണാം. (1)Through Net Banking (2) Through Bank Account Number (3) Through Demat Account Number (4)To Registered Email ID and Mobile number. ഓരോ ലിങ്കും ക്ലിക്ക് ചെയ്യുമ്പോള്‍ നിര്‍ദേശങ്ങള്‍ കാണാം.
Option 1 :ഒന്നാമത്തെ ഓപ്ഷന്‍ ആയ "I already have an EVC to E verify" എന്നത് ATM വഴി അപേക്ഷിച്ചപ്പോള്‍ മെയിലിലേക്കും മൊബൈലിലേക്കും EVC അയച്ചു കിട്ടിയവര്‍ക്ക് ഉപയോഗിക്കാം.
Password മറന്നാല്‍ Back to top
ലോഗിന്‍ ചെയ്യാനുള്ള പേജിലെ "Login" ബട്ടണിനടുത്തുള്ള 'Forgot Password' ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ User ID യായി പാന്‍ നമ്പര്‍ ചേര്‍ത്ത് Captcha കോഡ് അടിച്ച ശേഷം 'Continue' ക്ലിക്ക് ചെയ്യുക. അടുത്ത പേജില്‍ 'Please select option' എന്നതിന് 'Using OTP (PINs)' എന്ന് സെലക്ട് ചെയ്യുക. Continue ക്ലിക്ക് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത E Mail IDയും Mobile Number ഉം അറിയാവുന്നതും നിലവിലുള്ളതും ആണെങ്കില്‍ ഒന്നാമത്തെ ഓപ്ഷന്‍ സെലക്ട് ചെയ്യുക. അറിയില്ലെങ്കില്‍ 'New E Mail ID and Mobile Number' സെലക്ട് ചെയ്യുക. എന്നിട്ട് പുതിയ New E Mail ID യും Mobile Numberഉം നല്‍കുക. പിന്നീട് '26 AS TAN' എന്ന ഓപ്ഷന്‍ സെലക്ട് ചെയ്ത് താഴെ സ്ഥാപനത്തിന്റെ TAN Number നല്‍കുക. 'Validate' ക്ലിക്ക് ചെയ്യുക. ഇതോടെ തുറക്കുന്ന പുതിയ പേജില്‍ E Mail ലേക്ക് വന്ന PIN നമ്പറും മൊബൈലിലേക്ക് വന്ന PIN നമ്പറും ചേത്ത് കൊടുത്ത് 'Validate' ക്ലിക്ക് ചെയ്യുക. ഇതോടെ പുതിയ പേജു തുറക്കുന്നു. അതില്‍ പുതിയൊരു Password ഉണ്ടാക്കി രണ്ടു കള്ളികളിലും അടിയ്ക്കുക.
Revised Return Back to top
റിട്ടേണ്‍ ഫയല്‍ ചെയ്തതില്‍ എന്തെങ്കിലും തെറ്റ് പിന്നീട് കണ്ടെത്തിയാല്‍ വീണ്ടും ഒരിക്കല്‍ കൂടി അതേ രീതിയില്‍ റിട്ടേണ്‍ (Revised Return) സമര്‍പ്പിച്ചാല്‍ മതി. ഇത് ഇന്‍കം ടാക്സ് ഡിപ്പാട്ട്മെന്‍റ് അസ്സസ്മെന്‍റ് പൂര്‍ത്തിയാക്കുന്നത് വരെ, പരമാവധി 2018 ജൂലൈ 31 വരെ ആവാം. സമയപരിധിക്കുള്ളില്‍ എത്ര തവണ വേണമെങ്കിലും Revised Return സമപ്പിക്കാം. Revised Return തയ്യാറാക്കുമ്പോള്‍ General Information പേജില്‍ A 22-Return file എന്നിടത്ത് '17-Revised 139 (5) എന്ന് സെലക്ട് ചെയ്യണം. Whether Original or Revised എന്നതിന് Revised ചേക്കണം. A 25- If under section 139(5)-Revised Return എന്നതിന് ചുവടെ ഒറിജിനല്‍ റിട്ടേണിന്റെ Acknowledgement Number ഉം Date of Filing Original Return ഉം ചേര്‍ക്കണം. Original Return ന്റെയും Revised Return ന്റെയും Acknowledgement (ITR V) ഒരുമിച്ചാണ് അയയ്ക്കുന്നതെങ്കില്‍ അവ ഒരു പേപ്പറിന്റെ ഇരുവശത്തും പ്രിന്റ് ചെയ്യാതെ പ്രത്യേകം പേപ്പറില്‍ വേണമെന്ന് E Filing സൈറ്റില്‍ കാണുന്നു.
മെറിറ്റ് - കം -മീന്‍സ് സ്‌കോളര്‍ഷിപ്പ്: ഓണ്‍ലൈനായി അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട (ക്രിസ്ത്യന്‍, മുസ്ലീം, സിക്ക്, പാഴ്‌സി, ബുദ്ധ, ജൈനര്‍) വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2017 -18 അധ്യയന വര്‍ഷത്തില്‍ നല്‍കുന്ന മെറിറ്റ് -കം-മീന്‍സ് സ്‌കോളര്‍ഷിപ്പിനുളള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷക ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ടവരും കേരളത്തില്‍ ജനിച്ചവരുമായിരിക്കണം. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച പട്ടിക പ്രകാരമുളള ഏതെങ്കിലും സാങ്കേതിക/പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന ആളായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപ കവിയാന്‍ പാടില്ല. ഹയര്‍സെക്കന്ററി/ബിരുദ തലത്തില്‍ അന്‍പതു ശതമാനം മാര്‍ക്ക് വാങ്ങിയിരിക്കണം. ഒന്നാം വര്‍ഷ പ്രൊഫഷണല്‍ ഡിഗ്രിക്ക് പഠിക്കുന്നവര്‍ക്ക് പ്ലസ്ടുവിനു കിട്ടിയ മാര്‍ക്കിനെ അടിസ്ഥാനമാക്കിയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഡിഗ്രി തലത്തില്‍ കിട്ടിയ മൊത്തം മാര്‍ക്കാണ് പി.ജിതലത്തില്‍ സ്‌കോളര്‍ഷിപ്പിന് കണക്കാക്കുന്നത് മൊത്തം മാര്‍ക്കില്‍ വ്യതിയാനം സംഭവിച്ചാല്‍ അത്തരം അപേക്ഷകള്‍ നിരസിക്കും. അപേക്ഷകര്‍ ഇപ്പോള്‍ പഠിയ്ക്കുന്ന കോഴ്‌സിന് മറ്റ് സ്‌കോളര്‍ഷിപ്പോ സ്റ്റൈപന്റോ സ്വീകരിക്കാന്‍ പാടില്ല. ഐ.എഫ്.എസ്.സി കോഡ് ഉളള ദേശസാത്കൃത ബാങ്കുകളില്‍ ഏതെങ്കിലും ഒന്നില്‍ സ്വന്തം പേരില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. ഒരു കുടുംബത്തില്‍പ്പെട്ട രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ഒരേ സമയം സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ല. സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.scholarships.gov.in ല്‍ ലഭിക്കും. www.minorityaffairs.gov.in ല്‍ മെറിറ്റ് കം-മീന്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുളള ലിങ്ക് ലഭ്യമാണ്. സ്‌കോളര്‍ഷിപ്പ് നല്‍കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമേ പരിഗണിയ്ക്കൂ. പുതുതായി സ്‌കോളര്‍ഷിപ്പിന് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. നിലവിലെ സ്‌കോളര്‍ഷിപ്പ് പുതുക്കുന്നതിനുളള അപേക്ഷകള്‍ ജൂലൈ 31 വരെ നല്‍കാം. കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ പുതുക്കലിന് മാത്രമാണ് അപേക്ഷിക്കേണ്ടത്. മുന്‍വര്‍ഷം സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ച് അനുമതി ലഭിച്ചിട്ടും ബാങ്ക് അക്കൗണ്ട് വഴി തുക ലഭിക്കാത്ത അപേക്ഷകള്‍ ഈ വര്‍ഷം പുതുക്കലിനാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷകരുടെ ആധാര്‍ കാര്‍ഡ് അപേക്ഷയോടൊപ്പം നല്‍കുന്ന ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം.
Jul 11, 2017
Spark Notice
All DDOs are informed that Government has scheduled to implement Digitally signed e submission alone from the salary and other allowances from 1st September 2017 onwards. KELTRON has been assigned the responsibility of giving Digital Signature Certificate(DSC) FREE OF COST. Hence all DDOs are requested to take Digital signature certificates(DSC) from KELTRON and to Contact District wise KELTRON office <http://info.spark.gov.in/images/Keltron_DSC_contact.pdf>.DDOs should ensure that the name in Digital Signature is same as that in SPARK. No correction in name will be entertained by SPARK PMU based on Digital Signature Certificate(DSC)
Jul 10, 2017
ആധാർ നമ്പർ
- ആധാർ നമ്പർ കിട്ടാത്ത മുഴുവൻ കുട്ടികളും എത്രയും പെട്ടെന്ന് ആധാർ എടുക്കണം ഉച്ചഭക്ഷണ സോഫ്റ്റ് വെയറിൽ ആധാർ നമ്പർ ഇല്ലാത്ത കുട്ടികൾക്ക് ആനുകൂല്യം ലഭിച്ചില്ലെന്നു വരാം .
Jul 8, 2017
ഹൈടെക് സര്‍വേ, ഇ-വേസ്റ്റ് മാനേജ്മെന്റ്
എല്ലാ വിദ്യാലയങ്ങളും
ഹൈടെക് സര്‍വേ, ഇ-വേസ്റ്റ് മാനേജ്മെന്റ് എന്നിവയുടെ ഓണ്‍ലൈന്‍ എന്‍ട്രി 13/7/17ന് വൈകീട്ട് 5 മണിക്കു മുമ്പായി നടത്തേണ്ടതാണ് എന്ന് IT@school നിർദ്ദേശം
സൈറ്റ് അഡ്രസ്സ് https://survey.itschool.gov.in/
ഗെയിൻ പി എഫ് സൈറ്റിൽ ഉണ്ടാവുന്ന സാങ്കേതിക തടസ്സം
ഗെയിൻ പി എഫ് സൈറ്റിൽ ഉണ്ടാവുന്ന സാങ്കേതിക തടസ്സം ( Slow) ഒഴിവാക്കുന്നതിനായി ഇന്ന് ( 7-7-2017) വൈകിട്ട് 6 മണി മുതൽ ഞായറാഴ്ച ( 9.7.2017) രാവിലെ 8 മണി വരെ ഗെയിൻ പി എഫ് സൈറ്റ് ശക്തി കൂടിയ പുതിയ സെർവറിലേക്ക് മാറ്റുന്ന പ്രവൃത്തി നടക്കുന്നു. ആയതിനാൽ സൈറ്റ് ഭാഗികമായി പ്രവർത്തിക്കുന്നതല്ല. എന്ന് അറിയിക്കുന്നു
Jul 6, 2017
ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യം വിതരണത്തിന് ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള അവസാന തീയതി ജൂലൈ 15 വൈകിട്ട് അഞ്ച് മണി വരെ നീട്ടി
2017-2018 വര്‍ഷത്തെ ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യം വിതരണത്തിന് ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള അവസാന തീയതി ജൂലൈ 15 വൈകിട്ട് അഞ്ച് മണി വരെ നീട്ടി.* ഐ.റ്റി.@ സ്‌കൂളിന്റെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ സ്‌കൂള്‍ അധികൃതര്‍ക്ക് വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി നടത്താം. അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ ഉള്‍ക്കൊള്ളിക്കുന്നതിന് പ്രധാനാധ്യാപകര്‍ പ്രതേ്യകം ശ്രദ്ധിക്കണം. തീയതി നീട്ടി നല്‍കുന്നതല്ലെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
Jul 5, 2017
Daily Wage Appointment in Aided School
Aided വിദ്യാലയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനനുവാദം നല്‍കിയുള്ള ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്സില്‍
വിവാഹ വായ്പാ തുക വർധിപ്പിച്ചു.
Class IV ജീവനക്കാരുടെയും പാർട്ട് ടൈം ജീവനക്കാരുടെയും പെൺമക്കളുടെ വിവാഹചെലവുകൾക്ക് നൽകി വന്നിരുന്ന വിവാഹ വായ്പാ തുക വർധിപ്പിച്ചു. ക്ലാസ് 4 ജീവനക്കാരുടേത് 30000ൽ നിന്നും ഒന്നര ലക്ഷവും പാർട്ട് ടൈം ജീവനക്കാരുടേത് ഒരു ലക്ഷം രൂപയും ആയാണ് വർധിപ്പിച്ചത്. സർക്കുലർ ഡൗൺലോഡ്സിൽ
Jul 4, 2017
School App Support
സ്ക്കൂൾ ആപ്പിൽ നിന്ന് ഫയലുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ 'ആപ് ക്ലോസാ കുകയോ നോട്ട് റെസ്പ്പോണ്ടിങ്ങ് കാണിക്കുകയോ ചെയ്യുനുണ്ടെങ്കിൽ സെറ്റിങ് സ് ലെ പെർമിഷൻസിൽ സ്ക്കൂൾ ആപ്പിന് സ്റ്റോറേജ് അക്സസ് പെർമിഷൻ നൽകുക
Settings > App Settings > Permissions > Storage > Tick on School App
Settings > App Settings > Permissions > Storage > Tick on School App
(May Change depend on phone )
Any other problem contact 9947719822 whatsapp only pls
Any other problem contact 9947719822 whatsapp only pls
Jul 3, 2017
KTET 2017 Notification published.
KTET 2017 Notification published.
Last date for online submission of application 18-07-2017.
സർക്കുലറും മറ്റ് വിശദാംശങ്ങളും ഡൗൺലോഡ്സിൽ
Subscribe to:
Posts (Atom)