ന്യൂഡല്‍ഹി: അഞ്ച് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ നൂറുശതമാനം വിജയത്തിനായി ഇനി ജയിപ്പിക്കില്ല. കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കറാണ് ഇത് സംബന്ധിച്ച ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. മാര്‍ച്ചില്‍ നടക്കുന്ന പരീക്ഷയില്‍ കുട്ടികള്‍ തോറ്റാല്‍ മേയില്‍ അവര്‍ക്ക് ഒരു അവസരം കൂടി നല്‍കും.പക്ഷേ മേയില്‍ നടത്തുന്ന പരീക്ഷയിലും തോല്‍വിയാണ് ഫലമെങ്കില്‍ അവര്‍ തോറ്റതായി പ്രഖ്യാപിക്കുമെന്നാണ് ബില്ലില്‍ പറയുന്നത്. നിലവിലുള്ള പല വ്യവസ്ഥകളും മാറുന്നതിന്റെ ഭാഗമായാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.