അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ അഞ്ചുപേർ വീതവും ഹയർ സെക്കൻഡറിയിൽ നാലുപേരും വിഎച്ച്എസ്ഇയിൽ മൂന്നു പേരും പുരസ്‌കാരത്തിന് അർഹരായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ചും, മാതൃക ക്ലാസ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം കൂടി വിലയിരുത്തിയാണ് സംസ്ഥാന അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. സെപ്തംബർ പത്തിന് വൈകീട്ട് 2.30ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ച് പുരസ്കാരം വിതരണം ചെയ്യും.
എൽപി വിഭാഗം
1. ബി ബീന (പിഡി ടീച്ചർ ഗവൺമെന്റ് എൽപി സ്‌കൂൾ, പാട്ടത്തിൽ, തിരുവനന്തപുരം)
2. ബിജു ജോർജ്ജ് (പ്രഥമാദ്ധ്യാപകൻ, സെന്റ് തോമസ് എൽപിഎസ്, കോമ്പയാർ, ഇടുക്കി)
3. സെയ്ത് ഹാഷിം കെ (വിഎൽപിഎസ്ടിഎയുപി സ്‌കൂൾ, കുന്നുമ്മൽ, മലപ്പുറം)
4. കെ കെ ഉല്ലാസ് (എൽപിഎസ്ടി, സീനിയർ ഗ്രേഡ് ഗവൺമെന്റ് മുഹമ്മദൻസ് എച്ച്എസ്എൽപിഎസ്, ആലപ്പുഴ)
5. വനജകുമാരി (കെഎൽപിഎസ്ടി എയുപി സ്‌കൂൾ കുറ്റിക്കോൽ, കാസർകോട്)
യുപി വിഭാഗം
1. എസ് അജിത (യുപിഎസ്ടി പ്രബോധിനി യുപിഎസ്, വക്കം, തിരുവനന്തപുരം)
2. വി കെ സജിത്ത് കുമാർ (പിഡി ടീച്ചർ (യുപിഎസ്എ) മധുസൂദനൻ തങ്ങൾ സ്മാരക ഗവൺമെന്റ് യുപി സ്‌കൂൾ മട്ടന്നൂർ, കണ്ണൂർ)
3. ടി സൈജൻ (ടിയുപിഎസ്ടി ഗവൺമെന്റ് വിഎച്ച്എസ്എസ്, അയ്യന്തോൾ, തൃശ്ശൂർ)
4. അഷ്‌റഫ് മോളയിൽ (യുപിഎസ്ടി ഗവ. എംയുപിഎസ് അരീക്കോട്, മലപ്പുറം)
5. മുഹമ്മദ് മുസ്തഫ (ടിപിപിഡി ടീച്ചർ ഗവ. യുപി സ്‌കൂൾ പുറത്തൂർ, മലപ്പുറം)
സെക്കന്ററി വിഭാഗം
1. പി ഗിരീഷ് (എച്ച്എസ്ടി ഗണിതം കെഎഎച്ച്എച്ച്എസ്എസ്, കോട്ടോപ്പാടം, പാലക്കാട്)
2. വി പി സജിമോൻ (ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ, സി കെ. മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ, കോരുത്തോട്, കോട്ടയം)
3. വിൻസി വർഗ്ഗീസ് (ഹെഡ്മിസ്ട്രസ്സ്, സേക്രട്ട് ഹാർട്ട് സിജിഎച്ച്എസ്എസ്, തൃശ്ശൂർ)
4. പി എം സജിത് കുമാർ (എച്ച്എസ്ടി മലയാളം ഗവ. എച്ച്എസ്എസ്, മമ്പറം, ആയിത്തറ, കണ്ണൂർ)
5. എം പ്രശാന്ത് (എച്ച്എസ്ടിഎസ്ഐ എച്ച്എസ്എസ്, ഉമ്മത്തൂർ, കോഴിക്കോട്)
ഹയർസെക്കന്ററി വിഭാഗം
1. എൻ കൊച്ചനുജൻ (എച്ച്എസ് എസ്ടി ഹിസ്റ്ററി (സീനിയർ) ഗവൺമന്റ് എച്ച്എസ്എസ്, കുലശേഖരപുരം, കൊല്ലം)
2. എം സുധീർ (പ്രിൻസിപ്പാൾ, ഗവൺമെന്റ് എച്ച്എസ്എസ്, കൊടകര, തൃശ്ശൂർ)
3. എൻ രാധീഷ്‌കുമാർ (ജിഎച്ച്എസ് എസ്ടി (സെലക്ഷൻ ഗ്രേഡ്) എസ് എൻ ട്രസ്റ്റ്‌സ് എച്ച്എസ്എസ്, പള്ളിപ്പാടം, ആലപ്പുഴ)
4. എ നൗഫൽ (പ്രിൻസിപ്പാൾ, ഗവൺമെന്റ് എച്ച്എസ്എസ് കിളിമാനൂർ, തിരുവനന്തപുരം)
വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം
1. കെ എസ് ബിജു (നോൺ വൊക്കേഷണൽ ടീച്ചർ, കെമിസ്ട്രി, ഗവ. വിഎച്ച്എസ്എസ്, ചോറ്റാനിക്കര, എറണാകുളം)
2. ഷൈനി ജോസഫ് (വൊക്കേഷണൽ ടീച്ചർ ഇൻ എംആർആർടിവി, ടിടിടിഎം വിഎച്ച്എസ്എസ്, വടശ്ശേരിക്കര, പത്തനംതിട്ട)
3. ബി റ്റി ഷൈജിത്ത് (വൊക്കേഷണൽ ടീച്ചർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഗവ. വിഎച്ച്എസ്എസ് (ബോയ്‌സ്), കൊട്ടാരക്കര, കൊല്ലം)
അഭിനന്ദനങ്ങൾ