SCROLL DOWN TO SEE MORE


Sunday, March 14, 2021

വർഷവും ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഓൾ പാസ്സ് നൽകാൻ തീരുമാനം.

കോവിഡ് വ്യാപന സാഹചര്യത്തിൽ ഈ വർഷവും ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഓൾ പാസ്സ് നൽകാൻ തീരുമാനം. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഇത്തവണ പൊതുപരീക്ഷയില്ല.

എട്ടാം ക്ലാസ് വരെ നേരത്തെ ഓൾ പാസ്സ് സംവിധാനം തീരുമാനിച്ചിരുന്നു. ഇതോടൊപ്പം ഒൻപതാം ക്ലാസിലും ഓൾ പാസ്സ് നടപ്പാക്കാനാണ് വിദ്യാഭ്യസ വകുപ്പ് യോഗത്തിൽ തീരുമാനമായത്. കഴിഞ്ഞ വർഷം അർദ്ധവാർഷിക പരീക്ഷ അടക്കമുള്ളവയിലെ മാർക്ക് പരിഗണിച്ചായിരുന്നു കുട്ടികളെ പാസ്സാക്കിയത്.

എന്നാൽ ഈ വർഷം പരീക്ഷകൾ ഒന്നും നടന്നിട്ടില്ല. ഇതുകൊണ്ടുതന്നെ വിജയികളെ തീരുമാനിക്കാൻ പ്രത്യേക മാനദണ്ഡം സ്വീകരിക്കും. ഓൺലൈൻ ക്ലാസിലെ ഹാജർ ഉൾപ്പടെയുള്ളവ പരിഗണിച്ചാകും ഓൾ പാസ്സ് നൽകുക. പ്ലസ് വൺ ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട് പിന്നീട് തീരുമാനമെടുക്കും. പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഇതുവരെ സ്കൂളുകളിൽ നേരിട്ട് ക്ലാസുകൾ നടന്നിട്ടില്ല എന്നതും പ്രതിസന്ധി ഉയർത്തുന്നുണ്ട്.