Search This Blog
Nov 1, 2020
പ്ലസ് വൺ ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു
പ്ലസ് വൺ ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു.
ഈ ലിങ്ക് വഴി റിസൾട്ട് പരിശോധിക്കാം
www.school.hscap.kerala.gov.in
സ്കൂൾ /കോഴ്സ് മാറ്റം ലഭിച്ചവർ നവംബർ 2 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ അഡ്മിഷൻ കിട്ടിയ സ്കൂളിൽ എത്തി സ്ഥിര അഡ്മിഷൻ നിർബന്ധമായും എടുക്കണം.
+1 രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് ഒഴിവുള്ള സീറ്റുകളും സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഈ ലിങ്ക് വഴി ഒഴിവ് പരിശോധിയ്ക്കാം .
hscap.kerala.gov.in/vacancy.php
ഇനിയും അഡ്മിഷൻ ലഭിക്കാത്തവർ രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിക്കപ്പെടുന്നതിനായി അപേക്ഷ പുതുക്കി നൽകണം. ഇതിനായി നവംബർ 2 മുതൽ 5 വരെ സമയം അനുവദിച്ചിട്ടുണ്ട്.