Oct 1, 2020

ഫസ്റ്റ്ബെൽ സമയക്രമത്തിൽ താല്‍ക്കാലിക മാറ്റം : ഹലോ ഇംഗ്ലീഷ് പുതിയ പരിപാടി



ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളില്‍ നാളെ (വെള്ളി) പുനഃസംപ്രേഷണം ആയിരിക്കും. ഒക്ടോബര്‍ 3 ശനിയാഴ്ച ഭാഷാവിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. കൊറോണക്കാലത്തെ ഡിജിറ്റല്‍ വിദ്യാഭ്യാസവും തുടര്‍പ്രവര്‍ത്തനങ്ങളും എന്നതിനെക്കുറിച്ച് കുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥിന്റെ ക്ലാസ് ശനിയാഴ്ച രാവിലെ 10.00 മണിയ്ക്ക് സംപ്രേഷണം ചെയ്യും.


പ്രൈമറി-അപ്പര്‍ പ്രൈമറി കുട്ടികളുടെ ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്താനും അനായാസേന ഇംഗ്ലീഷ് സംസാരിക്കാന്‍ സജ്ജമാക്കുന്നതിനുമായി ബംഗ്ലൂരുവിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷുമായി ചേര്‍ന്ന് കൈറ്റ് തയാറാക്കുന്ന 'ഹലോ ഇംഗ്ലീഷ്’ എന്ന പുതിയ പരിപാടിയുടെ ആദ്യ സംപ്രേഷണം ശനിയാഴ്ച രാവിലെ 10.30 ന് നടക്കും. ടാക് ടൈം, പ്ലേ ടൈം, സ്പീക്ക് ടൈം, റൈം ടൈം, സോംഗ് ടൈം, ലിസണിംഗ് ടൈം എന്നിങ്ങനെ ആറു ഭാഗങ്ങള്‍ അടങ്ങിയതാണ് ഹലോ ഇംഗ്ലീഷിന്റെ ഒരു ക്ലാസ്. ഇത്തരത്തില്‍ 20 ക്ലാസുകള്‍ തയാറാക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ 11.00 ന് വി.എസ്.എസ്.സി.യുടെ 'സ്‍പെയ്സ് വീക്ക്’ എന്ന പ്രത്യേക പരിപാടിയും ഉണ്ടായിരിക്കും.


ഞായറാഴ്ച പതിവുപോലെ പുനഃസംപ്രേഷണം ആയിരിക്കും. അടുത്ത ആഴ്ച (തിങ്കള്‍ മുതല്‍ വെള്ളി വരെ) എട്ടാം ക്ലാസിന് 03.30 നുള്ള ഒരു ക്ലാസ് മാത്രമേ ഉണ്ടായിരിക്കൂ. ഒന്‍പതാം ക്ലാസിന് 04.00 മുതല്‍ (അര മണിക്കൂര്‍ നേരത്തേ)‍ 05.30 വരെ മൂന്നു ക്ലാസുകള്‍ ഉണ്ടായിരിക്കും. മറ്റു ക്ലാസുകളുടെ സംപ്രേഷണ സമയങ്ങളില്‍ മാറ്റമില്ല