SCROLL DOWN TO SEE MORE


Friday, September 4, 2020

പ്ലസ് വൺ ഏകജാലകം ട്രയൽ അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു





🎲 ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ഏകജാലക അപേക്ഷ നൽകിയവർക്ക് അവരുടെ പ്രവേശന സാധ്യത അറിയാൻ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശന സാധ്യത മനസ്സിലാക്കാനും തിരുത്തുകൾ വേണമെങ്കിൽ ചെയ്യാനുമുള്ള അവസാന അവസരമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ച ട്രയൽ അലോട്ട്മെന്റ്. പ്ലസ് വൺ പ്രവേശനം സെപ്റ്റംബർ 14 ന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെന്റ് റിസൾട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്.

☑️ എന്താണ് ട്രയൽ അലോട്ട്മെന്റ്

ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ഏകജാലക അപേക്ഷയിൽ നൽകിയ ഓപ്‌ഷന്റെ അടിസ്ഥാനത്തിൽ  പ്രവേശന സാധ്യത മനസ്സിലാക്കാനും ആവശ്യമെങ്കിൽ ഓപ്‌ഷനുകൾ കൂട്ടിച്ചേർക്കാനും തിരുത്തുകൾ വരുത്തുവാനും, അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയെങ്കിൽ തിരുത്താനും ഇപ്പോൾ സാധ്യമാണ്.

☑️ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കുന്നതെങ്ങനെ

പ്ലസ് വൺ പ്രവേശനത്തിന് ഏകജാലകം വഴി അപേക്ഷ നൽകുകയും അതിനെ തുടർന്ന് ക്യാൻഡിഡേറ്റ് ലോഗിൻ നിർമ്മിക്കുകയും ചെയ്തവർക്ക് HSCAP പോർട്ടലിൽ പ്രവേശിച്ച് Candidate Login-SWS ൽ നൽകിയിരിക്കുന്ന ട്രയൽ അലോട്ട്മെന്റ്  പരിശോധിക്കാം
.
ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാം:- https://www.hscap.kerala.gov.in/

☑️ അപേക്ഷയിൽ തിരുത്തുകൾ സാധ്യമാണോ ❓
ഓപ്‌ഷനുകൾ കൂട്ടിച്ചേർക്കാനും തിരുത്തുകൾ വരുത്തുവാനും, അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയെങ്കിൽ തിരുത്താനും ഇപ്പോൾ സാധ്യമാണ്. മാറ്റങ്ങൾ വരുത്തിയ ശേഷം confirm ചെയ്യാൻ മറക്കരുത്.  *സെപ്റ്റംബർ 8 ന് വൈകിട്ട് 5 വരെ ട്രയൽ റിസൾട്ട് പരിശോധിക്കാനും തിരുത്തുകൾ ആവശ്യമെങ്കിൽ വരുത്താനും അവസരം ഉണ്ടായിരിക്കുന്നതാണ്*

╚➤ ട്രയൽ അലോട്ട്മെന്റ്  പരിശോധിക്കുന്നതും തിരുത്തുകൾ വരുത്തുന്നതും എങ്ങനെ, വീഡിയോ കാണാം