SCROLL DOWN TO SEE MORE


Thursday, August 13, 2020

പ്ലസ് വൺ ഏകജാലകം: പുതിയ നിർദ്ദേശങ്ങൾ


✓ക്യാൻഡിഡേറ്റ് ലോഗിൻ + 1 അപ്ലിക്കേഷൻ സമർപ്പിച്ച  എല്ലാ  കുട്ടികളും ഉണ്ടാക്കണം


✓Automatic OTP ക്കായി കുട്ടികൾ കാത്ത്

നിൽക്കേണ്ടതില്ല. *Create candidate login* ലൂടെ Generate OTP എന്ന് കൊടുത്ത് കിട്ടുന്ന OTP ആദ്യം നൽകിയിട്ടുള്ള മൊബൈൽ നമ്പറിലേക്ക് വരും.OTP സബ്മിറ്റ് ചെയ്ത് പുതിയപാസ് വേഡ് ഉണ്ടാക്കണം.അപ്ഡേറ്റ് ചെയ്യുമ്പോൾ ക്യാൻഡിഡേറ്റ് ലോഗിൻ ക്രിയേഷൻ പൂർത്തികരിക്കും.


✓8 ക്യാരക്ടേഴ്സിൽ കുറയാത്ത Strong PW(One upper case, characters like @,$,&,# also must in password) ആവശ്യമുള്ളതിനാൽ ഹെൽപ്പ് ഡെസ്ക്കിന്റെസഹായം കുട്ടികൾതേടാം.


 ✓ഈ Password ഉം, യൂസർനെയിമായി അപേക്ഷാനമ്പറും ഉപയോഗിച്ച്  *Candidate login-SWS* വഴി  ലോഗിൻ ചെയ്യേണ്ടതുണ്ട്. 


✓ക്യാൻഡിഡേറ്റ് ലോഗിനിലെ 7 ലിങ്കുകളെ

ക്കുറിച്ച് ധാരണയുണ്ടാവണം.


✓Apply Online SWS എന്ന ലിങ്കിൽ Final Confirmation നടത്തിയവർക്ക് മാത്രമേ Candidate login ഉണ്ടാക്കാൻ കഴിയൂ.


✓നേരത്തേ അന്തിമമായി സമർപ്പിച്ച അപേക്ഷാവിവരങ്ങളിൽ എന്തെങ്കിലും തരത്തി

ലുള്ള തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ

ഈ ലോഗിനിലൂടെ Edit ചെയ്യാൻ സാധിക്കും.


✓ഒരിക്കൽ മാത്രമേ Edit സാധ്യമാകൂ.


✓ തിരുത്തലുകൾ വരുത്തിയാൽ വീണ്ടും

*അന്തിമ കൺഫോർമേഷൻ(Final Confirmation) നടത്താൻ മറക്കരുത്*



 *എന്താണ് ക്യാൻഡിഡേറ്റ് ലോഗിൻ  ?*


✓ഫൈനൽ കൺഫർമേഷൻ നടത്തിയ അപേക്ഷാ ഫോം കാണുന്നതിനും വീണ്ടും പ്രിൻറ് എടുക്കുന്നതിനും


✓ഫൈനൽ കൺഫർമേഷൻ നടത്തിയ അപേക്ഷയിൽ എന്തെങ്കിലും തെറ്റുകൾ കണ്ടെത്തിയാൽ തിരുത്തുന്നതിനും പുതിയ വിവരങ്ങൾ, ഓപ്‌ഷൻ എന്നിവകൂട്ടിച്ചേർക്കുന്നതിനും


(ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റ് ഉള്ളവർ ഐ ടി ക്ലബ്ബ് ടിക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഇപ്പോൾ അത് ഒഴിവാക്കാം സിമ്മിംഗ് സർട്ടിഫിക്കറ്റ് നമ്പർ Enter ചെയ്യാത്തവർക്ക് ഇപ്പോൾ Enter ചെയ്യാം)


✓മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അനുവദിച്ച 10% റിസേർവേഷൻ അർഹതയുള്ളവർക്ക്  വിവരം രേഖപ്പെടുത്താൻ.


✓അപേക്ഷയുടെ സ്റ്റാറ്റസ് അറിയാൻ 


✓പ്രവേശനം ലഭിച്ചാൽ അലോട്ട്മെന്റ് കാണാനും സ്ലിപ്പ് പ്രിന്റ് എടുക്കാനും.



✓പ്രവേശനം ലഭിച്ചാൽ Online തന്നെ ഫീസ് അടയ്ക്കാനും കാൻഡിഡേറ്റ് ലോഗിൻ ആവശ്യമാണ്


🚨 *ക്യാൻഡിഡേറ്റ് ലോഗിൻ: ശ്രദ്ധിക്കേണ്ടത് !*


🔺അപേക്ഷ സമർപ്പിച്ചപ്പോൾ നൽകിയ *സ്‌കീം, രജിസ്റ്റർ നമ്പർ, വർഷം, ജനനതീയതി, മൊബൈൽ നമ്പർ എന്നിവ തിരുത്താൻ സാധ്യമല്ല


🔺ക്യാൻഡിഡേറ്റ് ലോഗിൻ വഴി *തിരുത്താനുള്ള സൗകര്യം ഒരിക്കൽ മാത്രമാണ്


🔺തിരുത്തുകൾ വരുത്തിയ ശേഷം ഫൈനൽ കൺഫർമേഷൻ നടത്തിയിരിക്കണം,

*അല്ലാത്തവ പ്രവേശനത്തിന് പരിഗണിക്കില്ല*



✓ സർക്കാർ ഉത്തരവ് നo .137/2020(11/08/2020) പ്രകാരം സംസ്ഥാനത്തെ എല്ലാ

സർക്കാർ ഹയർ സെക്കന്ററി സ്ക്കൂളുകളിലും മാർജിനൽ വർദ്ദനവ് ഉൾപ്പെടെയുള്ള

ആകെ സീറ്റിന്റെ 10% സീറ്റുകൾ  EWS ന് വേണ്ടി സംവരണംചെയ്തിരിക്കുന്നു.


✓കാൻഡിഡേറ്റ് ലോഗിനിലെ നാലാമത്തെ ലിങ്ക് ആയ Economically weaker Sections details entry എന്ന ലിങ്കിലൂടെ റിസർവേഷൻ വിവരങ്ങൾ

സമർപ്പിക്കാം.


✓ഇതിനായി വില്ലേജ് ഓഫീസർ നൽകുന്ന

Annexure I  OR Annexure ll മാതൃകയിലുളള  സർട്ടിഫിക്കറ്റ്ആവശ്യമാണ്.


മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അനുവദിച്ച 10% റിസേർവേഷൻ(EWS),ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?



✓ ജനറൽ വിഭാഗത്തിൽ ഉള്ളവർക്ക് മാത്രം അപേക്ഷിക്കാം.


✓കുടുംബ വാർഷിക വരുമാനം 4 ലക്ഷം രൂപയോ അതിൽ താഴയോ ആയിരിക്കണം 


✓Anthyodaya Annayojana (AAY)/Priority House Holds (PHH) വിഭാഗങ്ങളിൽപെടുന്ന റേഷൻ കാർഡ് ഉള്ളവർ മറ്റ് മാനദണ്ഡങ്ങൾ പരിഗണിക്കാതെ  അർഹരാണ്. 

ഇതിനായി വില്ലേജ് ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ്(Annexure 1) ഹാജരാക്കണം. കൂടാതെ വാർഷിക വരുമാനം രേഖപ്പെടുത്തിയ Annexure 2 കൂടി ഹാജരാക്കണം.


✓ AAY/PHH വിഭാഗങ്ങളിൽപെടുന്ന റേഷൻ കാർഡ് ഇല്ലാത്തവർ വില്ലേജ് ഓഫിസർ നൽകുന്ന Income & Assets Certificate(Annexure 2) ഹാജരാക്കണം.വാർഷിക വരുമാനം രേഖപ്പെടുത്തണം.


✓മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അനുവദിച്ച 10% റിസേർവേഷൻ അർഹതയുള്ളവർ വില്ലേജ് ഓഫിസർ നൽകുന്ന Annexure 1/Annexure 2 ലഭിച്ച ശേഷം ക്യാൻഡിഡേറ്റ് ലോഗിൻ വഴി വിവരം രേഖപ്പെടുത്താം.


✓Annexure 1&2  സമർപ്പിക്കേണ്ടവർ(2 പാസ്പോർട്ട് സൈസ് ഫോട്ടോ കൂടി കരുതുക)