SCROLL DOWN TO SEE MORE


Thursday, July 23, 2020

ഹയര്‍സെക്കന്‍ഡറി പ്രവേശന നടപടികള്‍ ജൂലായ് 29 ന് ആരംഭിക്കും

 ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ ജൂലായ് 29ന് ആരംഭിക്കും. ജൂലായ് 24 ന് തുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അത് 29 ലേക്ക് മാറ്റുകയായിരുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാവും പ്രവേശന നടപടികള്‍. അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കാം. ഓഗസ്റ്റ് 14 വരെ അപേക്ഷകള്‍ സ്വീകരിക്കും.

സ്‌കൂളുകളില്‍ അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങളോടെയുള്ള ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും. ജൂലായ് 29 മുതല്‍ പ്രവേശന നടപടികള്‍ അവസാനിക്കുന്നതുവരെ ഹെല്‍പ്പ് ഡെസ്‌കുകളുടെ പ്രവര്‍ത്തനം തുടരും. സ്വന്തമായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് താമസ സ്ഥലത്തിന് സമീപമുള്ള സ്‌കൂളുകളിലെ സഹായ കേന്ദ്രങ്ങളിലെത്തി അപേക്ഷ സമര്‍പ്പിക്കാം.