SCROLL DOWN TO SEE MORE


Sunday, May 10, 2020

ഈ വർഷം അധ്യാപക പരിശീലനം ഓൺലൈനിൽ 14 മുതൽ : അദ്യ ഘട്ടം LP,UP വിഭാഗത്തിന്


പുതിയ അധ്യയന വർഷത്തേക്ക് അധ്യാപകരെ സജ്ജരാക്കുന്നതിനുള്ള ഓൺലൈൻ പരിശീലന പദ്ധതിക്ക് 14 ന് തുടക്കമാകും.
   കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓൺലൈനായുമായാണ് പരിശീലനം.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രധാന ഇനങ്ങളിൽ ഒന്നാണ് അധ്യാപക പരിവർത്തന പദ്ധതി. കഴിഞ്ഞ വർഷങ്ങളിൽ മികച്ച രീതിയിൽ ഈ പരിപാടി പൂർത്തീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിനായി.ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ നല്ല നിലയിൽ ഉപയോഗിക്കാൻ കഴിവുള്ള അധ്യാപകരെ വാർത്തെടുക്കാൻ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. ഹൈടെക് ക്ലാസ് സംവിധാനത്തിൽ ഇവരുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.

ലോക്ഡൗൺ കാലത്ത് കഴിഞ്ഞ വർഷത്തെ പോലെ പരിശീലനം നടത്തുവാൻ സാധ്യമല്ലാ ത്തതിനാലാണ് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓൺലൈനായും പരിശീലനം നടപ്പിലാക്കുന്നത്. അതിനനുസരിച്ച് മോഡ്യൂളുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.

ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ അധ്യാപകർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുക. എല്ലാ അധ്യാപകരും പരിശീലന പരിപാടിയിൽ പങ്കെടുക്കണം. ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. സാഹചര്യം അനുകൂലമല്ലാത്ത പക്ഷം അന്നുതന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ളള്ള ശ്രമങ്ങളാണ് വിദ്യാഭ്യാസവകുപ്പ് നടത്തുന്നത്.