SCROLL DOWN TO SEE MORE


Thursday, March 26, 2020

സ്കൂളുകളിൽ നീക്കിയിരിപ്പുള്ള അരി കമ്മ്യൂണിറ്റി കിച്ചണിലേക്ക് കൈമാറാം: ഡിജിഇ

     
 സംസ്ഥാനത്തെ സ്കൂളുകളിൽ മാർച്ച്‌ മാസത്തിൽ ഉച്ചഭക്ഷണത്തിനായി വച്ചിരിക്കുന്ന അരി മുഖ്യമന്ത്രി പ്രഖ്യാപിച്ച കമ്മ്യൂണിറ്റി കിച്ചന്റെ ആവശ്യത്തിലേക്ക് കൈമാറാമെന്ന് ഡിജിഇയുടെ നിർദ്ദേശം. കൊറോണ വ്യാപനത്തെ തുടർന്ന് സ്കൂളുകൾ അടച്ച സാഹചര്യത്തിൽ നീക്കിയിരിപ്പുള്ള അരി സ്കൂൾ കുട്ടികൾക്ക് നൽകുന്നതിന് നേരത്തെ ഉത്തരവ് നൽകിയിരുന്നു. എന്നാൽ സ്കൂൾ അവധിയായതിനാൽ പല സ്കൂളുകൾക്കും അരി വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ മുഖ്യമന്ത്രി പ്രഖ്യപിച്ച കമ്മ്യൂണിറ്റി കിച്ചനിൽ ഭക്ഷണം പാചകം ചെയ്തു നൽകുന്നതിനായി ഈ അരി ഉപയോഗിക്കാം. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നോ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നോ ഇതുമായി ബന്ധപ്പെട്ട് ആവശ്യം ഉണ്ടാകുന്നെങ്കിൽ നീക്കിയിപ്പുള്ള മുഴുവൻ അരിയും കൃത്യമായ അളവ് രേഖപ്പെടുത്തി സ്കൂൾ പ്രധാന അധ്യാപകർ, എഇഒ, ഡിഇഒ എന്നിവരിൽ ആരെങ്കിലും തദ്ദേശസ്വയംഭരണ സെക്രട്ടറി അല്ലെങ്കിൽ ജില്ലാ ഭരണകൂടം ചുമതല പെടുത്തുന്ന പ്രതിനിധിക്ക് കൈമാറേണ്ടതാണെന്നും ഡിജിഇ അറിയിച്ചു.