SCROLL DOWN TO SEE MORE


Friday, February 28, 2020

LSS USS പരീക്ഷാ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


LSS Exam Instructions 

പരീക്ഷാ തീയതി :  29 - 2 - 2020 ശനി രാവിലെ മുതൽ വൈകിട്ട് വരെ .

 രാവിലെ 9.30ന് മുൻപ് ഹാൾ ടിക്കറ്റിൽ സൂചിപ്പിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രത്തിൽ എത്തണം .

ഹാൾ ടിക്കറ്റ് ,പേന / പെൻസിൽ ,വച്ചെഴുതാനുള്ള സാമഗ്രി,വെള്ളം, ഉച്ചഭക്ഷണം എന്നിവ കരുതണം.
 രണ്ട് ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ. 

ഒന്നാം ഘട്ടം (പേപ്പർ I )  രാവിലെ 10.15 മുതൽ 12.00 വരെ

രണ്ടാം ഘട്ടം (പേപ്പർ ॥) ഉച്ചക്ക് 1.15 മുതൽ 3 .00 വരെ.

 40 + 40 = 80 മാർക്കിന്റെ പരീക്ഷ .

80 മാർക്കിന്റെ 60 % = 48 മാർക്ക് ആകെ വാങ്ങണം.

 ഓരോ വിഷയത്തിനും നിശ്ചിത  സ്കോർ കരസ്ഥമാക്കണമെന്നില്ല. 
അതായത് ,ഗണിതത്തിന് പൂജ്യം സ്കോർ  വാങ്ങിയാലും കുഴപ്പമില്ല.പക്ഷെ ആകെ 48 സ്കോർ വാങ്ങണം. 
ചോദ്യപേപ്പറിൽ തന്നെയാണ് ഉത്തരം എഴുതേണ്ടത്. മലയാളം മീഡിയം ചോദ്യവും ഇംഗ്ലീഷ് മീഡിയം ചോദ്യവും അടുത്തടുത്ത് ഉണ്ടാകും. 

 പോർട്ടു ഫോളിയോ ,നോട്ടുബുക്കുകൾ എന്നിവ കുട്ടികൾ കയ്യിൽ കരുതണ്ട. 



USS Exam Instructions

പരീക്ഷാ തീയതി :  29 - 2 - 2020 ശനി  രാവിലെ 10  മുതൽ വൈകിട്ട് 3  വരെ .

രാവിലെ 9.30ന് മുൻപ് ഹാൾ ടിക്കറ്റിൽ സൂചിപ്പിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രത്തിൽ എത്തണം .

ഹാൾ ടിക്കറ്റ് ,ബോൾ പോയന്റ് പേന /  ,വച്ചെഴുതാനുള്ള സാമഗ്രി,വെള്ളം, ഉച്ചഭക്ഷണം എന്നിവ കരുതണം.

OMR ഷീറ്റിലാണ് ഉത്തരങ്ങൾ മാർക്ക് ചെയ്യേണ്ടത്.

നീല / കറുപ്പ് ബോൾ പോയന്റ് പേന ഉപയോഗിച്ച് ബബിളുകൾ കറുപ്പിക്കണം

A B C D ഓപ്ഷനുകളിൽ ഏതാണ് ശരിയുത്തരം എന്നുറപ്പാക്കിയതിനു ശേഷമോ   ചോദ്യപ്പേപ്പറിൽ ശരിയുത്തരം മാർക്ക് ചെയ്ത ശേഷമോ  ബബിളുകൾ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കുന്നതായിരിക്കും നല്ലത്


രണ്ട് ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ.

ഒന്നാം ഘട്ടം (പേപ്പർ I )  രാവിലെ 10.15 മുതൽ 12.00 വരെ
രണ്ടാം ഘട്ടം (പേപ്പർ ॥) ഉച്ചക്ക് 1.15 മുതൽ 3 .00 വരെ.

പേപ്പർ l - ആകെ 45 മാർക്ക്

പാർട്ട് എ
മലയാളം / അറബി /സംസ്കൃതം.
15 മാർക്കിന്റെ ചോദ്യങ്ങൾ .15 ചോദ്യങ്ങൾക്കും ഉത്തരമെഴുതണം.

പാർട്ട് - B മലയാളം
10 മാർക്കിന്റെ ചോദ്യം .15 ചോദ്യങ്ങളിൽ 10 എണ്ണത്തിന് ഉത്തരമെഴുതണം
( 15 ചോദ്യങ്ങൾക്കും ഉത്തരമെഴുതാം .10 എണ്ണമേ പരിഗണിക്കു) 

പാർട്ട് - സി - ഗണിതം
20 മാർക്കിന്റെ  ചോദ്യങ്ങൾ .20നും ഉത്തരമെഴുതണം .

പേപ്പർ II - ആകെ 45 മാർക്ക്

പാർട്ട് എ ഇംഗ്ലീഷ് .
15 മാർക്കിന്റെ ചോദ്യങ്ങൾ.15 നും ഉത്തരമെഴുതണം. 
പാർട്ട് ബി- അടിസ്ഥാനശാസ്ത്രം
15 മാർക്ക് .20  ചോദ്യങ്ങൾ .( 20നും ഉത്തരമെഴുതാം ) 

പാർട്ട് സി - സാമൂഹ്യശാസ്ത്രം
 15 മാർക്ക് . 20 ചോദ്യങ്ങൾ.
20നും ഉത്തരമെഴുതാം .

ഓരോ വിഷയത്തിനും നിശ്ചിത  സ്കോർ കരസ്ഥമാക്കണമെന്നില്ല.
അതായത് ,ഗണിതത്തിന് പൂജ്യം സ്കോർ വാങ്ങിയാലും കുഴപ്പമില്ല.പക്ഷെ  ആകെ സ്കോർ 90 ന്റെ 70% = 63 സ്കോർ ലഭിച്ചാൽ U S S ലഭിക്കും .

പോർട്ടു ഫോളിയോ ,നോട്ടുബുക്കുകൾ എന്നിവ കുട്ടികൾ കയ്യിൽ കരുതണ്ട.