SCROLL DOWN TO SEE MORE


Thursday, January 30, 2020

സമന്വയയില്‍ Return ചെയ്ത നിയമന ഫയലുകള്‍ പുനഃസമര്‍പ്പിക്കുന്നത് സംബന്ധിച്ച്






മാനേജരുടെ Dash board പ്രവേശിക്കുക
അവിടെ നിലവിലെ Status കാണാം

ഇതില്‍ Returned എന്ന കോളത്തിലെ എണ്ണത്തില്‍ ക്ലിക്ക് ചെയ്യുക.
ഇവിടെ ആദ്യ കോളത്തില്‍ മഞ്ഞക്കളര്‍ കാണുന്നത്ഈ ഫയലില്‍ ആദ്യം സമര്‍പ്പിച്ചപ്പോള്‍ ഉണ്ടായിരുന്ന അപാകത പരിഹരിക്കുന്നതിനായി ഓഫീസില്‍ നിന്നും Edit Enable ചെയ്തതാണ് എന്നാണ്അതായത് പിന്നീട് രേഖകള്‍ Upload ചെയ്യുന്നതിന് സൗകര്യം ചെയ്തവ എന്ന് സാരം.
ഇതില്‍ വലതുഭാഗത്ത് +Resubmit എന്ന് വന്നിട്ടുണ്ടാകും
ഇതില്‍ ക്ലിക്ക് ചെയ്യുക.



കണ്‍ഫര്‍മേഷന്‍ OK കൊടുക്കുക
നിയമന അപേക്ഷയിലേക്ക് തന്നെയാണ് (ആദ്യം ചെയ്ത ആ രൂപംപോകുകരേഖകള്‍ വല്ലതും കൂടി Upload ചെയ്യാനുണ്ടെങ്കില്‍ അപ്‌‌ലോഡ് ചെയ്യുക.രേഖപ്പെടുത്തലുകള്‍ ശരിയാക്കുക.(ഉണ്ടെങ്കില്‍)
ഓരോ പേജിന്റെയും അവസാന ഭാഗത്തുള്ള Save and Next ക്ലിക്ക് ചെയ്തു മുന്നോട്ട് പോകുക

 ഏറ്റവും അവസാനത്തെ പേജില്‍ (Preview & Submit)


അവസാന ഭാഗത്തുള്ള Tick box  ചെയ്ത് Submit ചെയ്യുക
ആ ഫയല്‍ Resubmitted എന്ന് കാണിക്കും.
ഇപ്പോള്‍ Pending എന്ന എണ്ണത്തില്‍ ക്ലിക്ക് ചെയ്താല്‍ Resubmitted ആയത് കാണിക്കുംഅത് പച്ചക്കളറായിട്ടുണ്ടാകും.(Re-submitted ആയി എന്നറിയുന്നതിനാണ് പച്ചക്കളറാകുന്നത്)


ഇനി Re submit കൊടുത്തതിനു ശേഷം അപ്പോള്‍ത്തന്നെ പൂര്‍ത്തീകരിക്കണമെന്നില്ല. Re submit കൊടുത്താല്‍ പിന്നീട് നോക്കുമ്പോള്‍ Incomplete


എന്ന എണ്ണത്തില്‍ ഒന്ന് വരികയും ആ അപേക്ഷ Edit ചെയ്ത് Complete ആക്കി Resubmit ചെയ്യുകയുമാകാം.