ആദ്യ ദിനം ഉച്ചക്ക്
12.30ന് ആരംഭിച്ച് രണ്ടാം ദിനം
ഉച്ച തിരിഞ്ഞ് 3.30ന്
അവസാനിക്കുന്ന രീതിയില്‍ രണ്ടു പകലും
ഒരു രാത്രിയുമാണ് ക്യാംപിന്റെ
ദൈര്ഘ്യം. കക്കാടംപൊയില്‍
വനാതിര്‍ത്തിയോടു ചേര്ന്നുള്ള
ചക്രവാളം പ്രകൃതി പഠന കേന്ദ്രത്തിലാണ്
ക്യാംപ് നടക്കുക.
ക്യാംപിന്റെ
ഭാഗമായി ഓഫ് റോഡ്
ജീപ്പ് ട്രക്കിംഗ്, കാനനയാത്ര,
പുഴയോര യാത്ര, പരിസ്ഥിതി
പഠന ക്ലാസുകള്‍, ക്യാംപ്
ഫയര്‍, കള്‍ച്ചറല്‍
പ്രോഗ്രാം തുടങ്ങിയവ നടക്കും. ക്യാംപിലെ
ചെലവുകള്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ പങ്കിട്ടെടുക്കണം.
40 പേരടങ്ങുന്ന ഒരു ടീമിലെ
ഒരു വിദ്യാര്ത്ഥിക്ക്
750 രൂപ ചെലവ് വരും.
സമൂഹത്തില്‍
ഹരിത ബോധ്യമുള്ള വിദ്യാര്ത്ഥി തലമുറയെ
സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെടുന്ന ക്യാംപില്‍
തങ്ങളുടെ വിദ്യാര്ത്ഥികളെ പങ്കെടുപ്പിക്കാന്‍
ഉദ്ദേശിക്കുന്ന സ്ഥാപനങ്ങള്‍ നിര്‍ദ്ദിഷ്ട
അപേക്ഷ ഫോം പൂരിപ്പിച്ച്
chakravalamecocentre@gmail.com
എന്ന ഇ-മെയില്‍
വിലാസത്തിലേക്ക് അയക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ക്യാംപ് ഡയറക്ടര്‍
ചക്രവാളം പരിസ്ഥിതി പഠനകേന്ദ്രം
കക്കാടംപൊയില്‍,
673 604
Ph: 9744031174