SCROLL DOWN TO SEE MORE


Tuesday, November 12, 2019

EC TAX 2020 -Inome Tax Calculator

 
 ഈ സാമ്പത്തികവര്‍ഷത്തെ ആദായനികുതി അടയ്ക്കാൻ ഫെബ്രുവരി മാസശമ്പളം വരെയുള്ള സമയമാണ് ബാക്കിയുള്ളത്. മുന്‍വര്‍ഷത്തേതില്‍ നിന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി Taxable Income 5 ലക്ഷം വരെയുള്ളവർക്ക് ഈ സാമ്പത്തിക വര്‍ഷം ആദായനികുതി നൽകേണ്ടതില്ല. എന്നാൽ Taxable Income 5 ലക്ഷത്തിൽ കൂടുമ്പോൾ ചുരുങ്ങിയ ടാക്സ് 12,500 രൂപയെങ്കിലും ഉണ്ടാകും. ഇവ തമ്മിലുള്ളത് വലിയ വ്യത്യാസം ആയതിനാല്‍ കഴിയുന്നതും നേരത്തേ തന്നെ പരിശോധിച്ച് Taxable Income 5 ലക്ഷത്തിനു തൊട്ടു മുകളിൽ ഉള്ളതിനാൽ ടാക്സ് വരുന്നു എങ്കിൽ 80 D പ്രകാരമുള്ള മെഡിക്കൽ ഇൻഷുറൻസ് വഴിയോ 10 E റിലീഫിനു സാധ്യത ഉണ്ടെങ്കിൽ അത് വഴിയോ ടാക്സ് നൽകുന്നതിൽ നിന്നും ഒഴിവാകാൻ പറ്റുമോ എന്നും പരിശോധിക്കുന്നത് നന്നാവും. നിലവില്‍ ടാക്‌സ് അടക്കുന്നവര്‍ക്ക് നിരക്കില്‍ മാറ്റം വരുത്തണമെങ്കില്‍ ഒരിക്കല്‍ കൂടി പരിശോധിക്കുന്നത് ഉചിതമാകും . അല്ലെങ്കില്‍ അവസാനമാസങ്ങളില്‍ അടക്കുന്ന തുകയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവും
     ടാക്സ് കണക്കാക്കുന്നതിനും Income Tax Anticipatory Statement, Final Statement, Form 10 E, Form 12 BB എന്നിവ തയ്യാറാക്കുന്നതിനും സഹായകരമായ Easytax സോഫ്റ്റ്‌വെയർ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് ശ്രീ ടി കെ സുധീര്‍കുമാര്‍ സാറും ശ്രീ എന്‍ രാജന്‍ സാറും ചേര്‍ന്നാണ്. 

Click Here to download EasyTax 2020