SCROLL DOWN TO SEE MORE


Monday, October 14, 2019

ആഗോള കൈകഴുകല്‍ ദിനം( ഒക്ടോബർ 15) സ്‌കൂളുകളിൽ ആചരിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ

ആഗോള കൈകഴുകല്‍ ദിനമായ ഒക്ടോബർ 15 വിവിധ പരിപാടികളോടെ സ്കൂളുകളില്‍ ആചരിക്കുവാനും (അദ്ധ്യയനം തടസപ്പെടാതെ) കൈകഴുകലിന്‍റെ പ്രാധാന്യം സംബന്ധിച്ച അവബോധം കുട്ടകളില്‍ ഉണ്ടാക്കുന്നതിന് ചിത്ര കഥാരചന ഉള്‍പ്പെടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുവാനും വനിതാ ശിശു വികസന ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ 11/10/2019 ന് ഇ-മെയില്‍ മുഖാന്തിരം ഈ ആഫീസില്‍ നിന്ന് നല്‍കിയിരുന്നു. കൂടാതെ ആഗോള കൈകഴുകല്‍ ദിനത്തിന്‍റെ ഈ വർഷത്തെ ലോഗോ (രണ്ടെണ്ണം), സ്കൂളുകളില്‍ സംഘടിപ്പിക്കേണ്ട വിവിധ പരിപാടികളുടെ ലിസ്റ്റ്, ചിത്ര കഥാ രചന മത്സരം സംബന്ധിച്ച വനിതാ ശിശു വികസന ഡയറക്ടറുടെ കുറിപ്പ് എന്നിവയും 11/10/2019 ന് സർക്കുലേറ്റ് ചെയ്തിട്ടുണ്ട് ആയത് ഒരിക്കല്‍ കൂടി അയയ്ക്കുന്നു.


ഇതു സംബന്ധിച്ച അറിയിപ്പ് എല്ലാ പ്രഥമാദ്ധ്യാപകർക്കും നല്‍കേണ്ടതും ചിത്ര കഥാ രചന മത്സരങ്ങളടക്കം വിവിധ പരിപാടികളോടെ ഒക്ടോബര്‍ 15 ആഗോള കൈകഴുകല്‍ ദിനമായി ആചരിക്കുവാനും അഭ്യർത്ഥിക്കേണ്ടതാണ്. അദ്ധ്യയനം തടസപ്പെടാതെ വേണം പരിപാടികള്‍ സംഘടിപ്പിക്കേണ്ടത്. ചിത്ര കഥാ രചനാ മത്സരം സംഘടിപ്പിച്ചതിനു ശേഷം (എല്‍.പി/യു.പി കുട്ടികള്‍ക്ക്) ചിത്രങ്ങള്‍ iedwcdkerala@gmail.com എന്ന വിലാസത്തില്‍ ഒക്ടോബർ 19 നകം സ്കാന്‍ ചെയ്ത് ഇ-മെയില്‍ ചെയ്യേണ്ടതും അതൊടൊപ്പം ചിത്രങ്ങള്‍ വരച്ച കുട്ടികളുടെ പാസ്പോർട്ട സൈസ് ഫോട്ടോയും സ്കൂള്‍ വിലാസവും ഉള്‍പ്പെടുത്തേണ്ടതുമാണ്. ഓരോ സബ് ജില്ലയില്‍ നിന്നുമുള്ള സംഘടിപ്പിക്കപ്പെട്ട മികവാർന്ന പരിപാടികളുടെ വിശദ വിവരങ്ങളും ഫോട്ടോ ഗ്രാഫുകളും ഒക്ടോബർ 20 നകം dpinoonmeal@gmail.com എന്ന മെയിലിലേയ്ക്ക് അയച്ചു നല്‍കേണ്ടതുമാണ്.