SCROLL DOWN TO SEE MORE


Monday, September 2, 2019

2019-20 അധ്യയന വര്‍ഷത്തെ (NMMS) നാഷണല്‍ മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.




ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി :2019 സെപ്‌തംബര്‍ 25
അപേക്ഷകള്‍ പ്രധാനാധ്യാപകന്‍ വേരിഫൈ ചെയ്യേണ്ട അവസാനതീയതി :2019 സെപ്‌തംബര്‍ 30
പരീക്ഷാ തീയതി :2019 നവംബര്‍ 17
സ്കോളര്‍ഷിപ്പ് തുക പ്രതിവര്‍ഷം 12000 രൂപ (9 മുതല്‍ 12 വരെ ക്ലാസ് വരെ )



അപേക്ഷിക്കുന്നതിനുള്ള യോഗ്യത
ഈ അധ്യയനവര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയായിരിക്കണം
2018-19 ലെ വാര്‍ഷിക പരീക്ഷയില്‍ 55% മാര്‍ക്കെങ്കിലും ലഭിച്ചിരിക്കണം (SC/ST വിഭാഗങ്ങള്‍ക്ക് 50%)
രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ കവിയരുത്.



അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് ആവശ്യമായവ

വിദ്യാര്‍ഥിയുടെ ഇ മെയില്‍ വിലാസം, 
മൊബൈല്‍ നമ്പര്‍,
ആധാര്‍ നമ്പര്‍ 
(Username & Password Email ലേക്കാണ് ലഭിക്കുക)
പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ 
(60KB , 150x200 pixel, jpg format)

വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന ഒന്നരലക്ഷം രൂപയില്‍ താഴെയുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് 
pdf രൂപത്തില്‍ സ്കാന്‍ ചെയ്‌തത്  (പരമാവധി 500കെ ബി)

SC/ST വിഭാഗത്തിന് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് 
pdf രൂപത്തില്‍ സ്കാന്‍ ചെയ്‌തത് (പരമാവധി 500കെ ബി)

40% ല്‍ കുറയാത്ത അംഗപരിമിതിയുള്ളവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്
 pdf രൂപത്തില്‍ സ്കാന്‍ ചെയ്‌തത് (പരമാവധി 500കെ ബി)

സമ്പൂര്‍ണ്ണ വിവരങ്ങള്‍ PDF രൂപത്തില്‍