SCROLL DOWN TO SEE MORE


Friday, August 2, 2019

QIP തീരുമാനങ്ങൾ: 2019 ആഗസ്റ്റ് 2 വെള്ളി




 ഒന്നാം പാദ വാർഷിക പരീക്ഷ ആഗസ്ത് 26 ന് ആരംഭിച്ച് സെപ്തംബർ 5ന് അവസാനിക്കും.

 ഒരു ദിവസം ഒരു പരീക്ഷ മാത്രം.  Lp ക്ലാസുകൾക്ക് ആഗസ്റ്റ് 31 നാണ് ആരംഭിക്കുന്നത്.


 1,2,3,4 ക്ലാസ്സുകളിലെ പരീക്ഷകൾ രാവിലെ നടത്തും. മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ തീരുന്ന മുറയ്ക്ക് വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് വിടാവുന്നതാണ്. 

 5,6,7,8 ക്ലാസ്സുകളിലെ പരീക്ഷ ഉച്ചക്ക് ശേഷവും

  9,10,11,12 ക്ലാസ്സുകളിലെ പരീക്ഷ രാവിലെയുമായിരിക്കും നടക്കുക.


 31 ശനി പരീക്ഷയുണ്ട്

പഠന പിന്നോക്കാവസ്ഥയുള്ള കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുവാനും മുന്നോക്കമെത്താനുമുളള (മെന്ററിംഗ്) പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ആവശ്യമായ പ്രൊപ്പോസൽ വകുപ്പ് തലത്തിൽ തയ്യാറാക്കി സംഘടനാ തലത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും. ഗൃഹസന്ദർശനം നടത്തും. 1 മുതൽ 4 വരെ ഒരു ടീച്ചർക്ക് ഇതിന്റെ ചുമതല. ഇതിന് ശില്പശാല സംഘടിപ്പിക്കും. ശില്പശാലയ്ക്ക് ശേഷം പൂർണ്ണരൂപം.

പൊതുവിദ്യാഭ്യാസ സെക്രട്ടറി ഇടപെടുകയും ഖാദർ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് സംഘടനകൾ നടത്തുന്ന സമരം ഒത്തുതീർക്കുന്നതിന് ഗവൺമെന്റ് മുൻകയ്യെടുത്ത് ചർച്ച നടത്തുമെന്ന് അറിയിച്ചു.

10 കുട്ടികളിൽ കുറവുള്ള സ്കൂൾ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ആവശ്യമായ പ്രത്യേക പ്രവർത്തനങ്ങൾ ആവിഷ്കരിക്കും. ഈ വിദ്യാലയങ്ങൾക്ക് പ്രത്യേക പരിഗണന നൽകിക്കൊണ്ട് വിദ്യാഭ്യാസ ഓഫീസർമാർക്ക് വിദ്യാലയങ്ങളുടെ ചുമതല നൽകും.


സ്കൂൾ കലോൽസവം - കാസർക്കോട് ജില്ലയിലെ കാഞ്ഞങ്ങാട്

ശാസ്ത്ര-പ്രവൃത്തി പരിചയമേള - തൃശൂർ

സ്പഷ്യൽ സ്കൂൾ കലോൽസവം - പാലക്കാട്

കായിക മേള - കണ്ണൂർ.

ടി.ടി.ഐ കലോൽസവവും, അധ്യാപക ദിനാഘോഷവും- തിരുവനന്തപുരം