SCROLL DOWN TO SEE MORE


Thursday, February 14, 2019

കൈറ്റ് വിക്‌ടേഴസ് ചാനൽ ഇനി 24 മണിക്കൂറും



ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്‌ടേഴ്‌സ് ഇനി മുതൽ 24 മണിക്കൂറും സംപ്രേഷണം ചെയ്യും. പരിപാടികളുടെ ലൈവ് സ്ട്രീമിംഗ്, ഷെഡ്യൂൾ, പ്രധാന പരിപാടികൾ, മുൻ എപ്പിസോഡുകൾ തുടങ്ങിയവ കാണാൻ കഴിയുന്ന www.victers.kite.kerala.gov.in എന്ന പുതിയ പോർട്ടലും, ഗൂഗിൾ പ്ലേ  സ്റ്റോറിൽ School App Kerala എന്ന മൊബൈൽ ആപ്പ് വഴിയും വിക്ടേഴ്‌സ് ചാനൽ ലഭ്യമാണ് ഡി.ടി.എച്ച് ശൃംഖലയിൽ  കൈറ്റ് വിക്‌ടേഴ്‌സ് ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് വൈസ് ചെയർമാൻ ആന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ. അൻവർ സാദത്ത് അറിയിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥികൾക്കായി 'ഓർമയുണ്ടാകണം' എന്ന പേരിൽ തത്സമയ പരീക്ഷാ സഹായ പരിപാടി സംപ്രേഷണം തുടങ്ങി. എസ്.എസ്.എൽ.സി ക്കാർക്ക് വൈകിട്ട് ആറിനും പ്ലസ്ടുക്കാർക്ക് രാത്രി 7.30 നും ആണ് ലൈവായി ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷാ സഹായ പരിപാടി. സ്‌കൂളുകളിൽ നിന്നും 'ലിറ്റിൽ കൈറ്റ്‌സ്' അംഗങ്ങൾ തയ്യാറാക്കിയിട്ടുള്ള വാർത്തകളും വിശേഷങ്ങളും ഉൾപ്പെടുത്തി 'ലിറ്റിൽ ന്യൂസ്' എന്ന പുതിയ പരിപാടിയും സംപ്രേഷണം തുടങ്ങുന്നുണ്ട്.