SCROLL DOWN TO SEE MORE


Wednesday, January 23, 2019

23.1.2019 ന് ചേർന്ന Qip യോഗ തീരുമാനങ്ങൾ



  • SSLC , HSS പരീക്ഷകൾ ഒരുമിച്ച് നടത്തില്ല. SSLC, HSS, VHSS പരീക്ഷകൾ ഒരുമിച് നടത്താൻ സ്ഥലസൗകര്യമില്ലാത്തതാണ് കാരണം. 200ലധികം Hടs കളിൽ നിർമ്മാണ പ്രവർത്തനം നടക്കുകയാണ്. ഇതിനാൽ ഈ വർഷം ഒരുമിച്ച് പരീക്ഷ നടത്തുക പ്രയാസമാകുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തൽക്കാലം തീരുമാനം മാറ്റിയത്.അടുത്ത വർഷം ഒന്നാം ടേം പരീക്ഷ മുതൽ ഏകീകരിച്ച പരീക്ഷ നടക്കും.
  • 26.3.2019 ന് തീരുമാനിച്ച ഗണിത ശാസ്ത്രം 27.3.2019 നും
  • 27.3.2019 ന് തീരുമാനിച്ച ജീവ ശാസ്ത്രം 28.3.2019നും നടക്കും.
  • 26.3.2019 ൽ പരീക്ഷ ഉണ്ടായിരിക്കുന്നതല്ല.

  • ജനു. 26 ന് റിപ്പബ്ലിക് ദിനാഘോഷമായതിനാൽ അന്ന് പoനോത്സവം നടത്തണമെന്നില്ല. ഫെബ്രു. 15 നകം പഠനോത്സവം എല്ലാ സ്കൂളുകളിലും പൂർത്തിയാക്കേണ്ടതാണ്. കുട്ടികളുടെ കഴിവുകളെ താരതമ്യം ചെയ്യുവാനോ, മാനസികമായി മുറിപ്പെടുത്താനോ, മുതിർന്നവരുടെ ജ്ഞാനത്തെ അടിച്ചേൽപ്പിക്കുവാനോ ഉള്ള വേദിയാക്കി പഠനോത്സവത്തെ മാറ്റരുത്. പുറമെ നിന്നുള്ള അനിയന്ത്രിതമായ ഇടപെടലുകൾ അനുവദിക്കരുത്.

  • എറണാകുളം ജില്ലയിൽ കഴിഞ്ഞ രണ്ടാം ശനിയാഴ്ച കളക്ടർ പ്രവൃത്തി ദിനമാക്കിയ നടപടിയിൽ Qip അംഗങ്ങൾ ഒന്നടങ്കം പ്രതിഷേധിക്കുകയും തുടർ നടപടികൾ കൈക്കൊള്ളാൻ Dpi യെ ചുമതലപ്പെടുത്തുകയും ചെയ്തു. അന്നേ ദിവസം leave മാർക്ക് ചെയ്യേണ്ടതില്ലന്ന് അറിയിപ്പ് നൽകുന്നതാണ്.

  • കുട്ടികൾ കുറവുള്ള സ്കൂളുകളിലെ Broad Band internet കണക്ഷൻ വിച്ഛേദിക്കുന്ന നടപടി ഉണ്ടാവില്ല എന്ന kite ഡയറക്ടർ ഉറപ്പു നൽകി.

  • 8, 9 ക്ലാസുകളിലെയും, ഹൈസ്കൂൾ അറ്റാച്ച്ഡ് LP, UP സ്കൂളുകളിലെയും വാർഷിക പരീക്ഷകൾ 6.3.2019 നും സ്വതന്ത്ര LP, UP സ്കൂളുകളിലെ വാർഷിക പരീക്ഷകൾ 21. 3.2019 നും ആരംഭിക്കുന്നതാണ്.
  • SSLC മോഡൽ/മെയിൻ പരീക്ഷ വെള്ളിയാഴ്ച ദിവസത്തെ പരീക്ഷ 10 am എന്നത് രാവിലെ 9.30 മണിക്കും ഉച്ചക്ക് ശേഷം 1.45 തുടങ്ങുന്ന പരീക്ഷ 2 മണിക്കു ശേഷം നടത്തണമെന്ന KAMA യുടെ നിർദ്ദേശം അംഗീകരിക്കുകയും റീ ഷെഡ്യൂൾ ചെയ്യുകയുമുണ്ടായി


  • K - tet III പരീക്ഷ മറ്റൊരു ദിവസത്തെക്ക് മാറ്റാൻ തീരുമാനിച്ചു.