SCROLL DOWN TO SEE MORE


Wednesday, December 26, 2018

i ExaMS 2019 Help File


   ഈ അധ്യയനവര്‍ഷത്തെ SSLC iExaMS പ്രവര്‍ത്തനങ്ങളുടെ പ്രധാനാധ്യാപകര്‍ക്കും എസ് ഐ ടി സിമാര്‍ക്കുമുള്ള പരിശീലനം പൂര്‍ത്തിയാകുന്നതോടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ 22 മുതല്‍ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട പ്രധാനവസ്തുതകള്‍ ആണ് ഈ പോസ്റ്റിലൂടെ പങ്ക് വെക്കുന്നത്. മുന്‍വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ സോഫ്റ്റ്‌വെയറില്‍ ഇല്ല. ഡിസംബര്‍ 4 വരെ സമ്പൂര്‍ണ്ണയില്‍ നടത്തിയ CorrectionS മാത്രമാണ് iExaMSല്‍ വന്നിച്ചുണ്ടാവൂ.
          എന്നാല്‍ ഗള്‍ഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനവും ഓണ്‍ലൈന്‍ മുഖേന ആക്കിയിട്ടുണ്ട്. ഇതിനായി iExaMS സൈറ്റിന്റെ ലോഗിന്‍ പേജില്‍ യോഗ്യാരായ അധ്യാപകര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുകയും പ്രധാനാധ്യാപകര്‍ HM Login മുഖേന ഇവ സര്‍വീസ് ബുക്കുമായി ഒത്ത് നോക്കി DEOക്ക് Forward ചെയ്യണം.

     ഈ വര്‍ഷത്തെ iExaMS ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 22ന് ആരംഭിക്കും. ഇത്തവണ ചീഫ്, ഡെപ്യൂട്ടി ചീഫുമാരുടെ നിയമനവും ഓണ്‍ലൈന്‍ മുഖേന ആക്കിയിട്ടുള്ളതിനാല്‍ സൈറ്റ് ഓപ്പണ്‍ ആവുന്ന അതേ ദിവസം തന്നെ എല്ലാ പ്രധാനാധ്യാപകരും iExaMS സൈറ്റില്‍ നിര്‍ബന്ധമായും initialization നടത്തേണ്ടതാണ്.

    ഇതിനുള്ള മുന്നൊരുക്കങ്ങള്‍ എന്ന നിലയില്‍ പ്രധാനാധ്യാപകര്‍ മുന്‍വര്‍ഷം ചെയ്തിരുന്നത് പോലെ സമ്പൂര്‍ണ്ണയില്‍ യൂസര്‍മാരെ തയ്യാറാക്കേണ്ടത് അനിവാര്യമാണ്.  ഇത് ചെയ്യുന്ന വിധം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍  ചുവടെ Help File നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അത് പോലെ തന്നെ ഓരോ ഡിവിഷനിലെയും Boys, Girls തിരിച്ചുള്ള Strength തയ്യാറാക്കുക.(റെഗുലര്‍ വിഭാഗത്തില്‍ പ്പെടുന്ന RAC, CCC, ARC കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെയും ഏതെങ്കിലും ഡിവിഷനുകളില്‍ ഉള്‍പ്പെടുത്തി വേണം Strength കണക്കാക്കാന്‍). എണ്ണം തെറ്റിയാല്‍ പിന്നീട് തിരുത്തലുകള്‍ക്ക് ബുദ്ധിമുട്ട് നേരിടും എന്നതിനാല്‍ കൃത്യമായ എണ്ണം നല്‍കാന്‍ ശ്രദ്ധിക്കണം.
       പ്രധാനാധ്യാപകരുടെ Signature സ്കൂാന്‍ ചെയ്തത് ഉള്‍പ്പെടുത്തേണ്ടതുണ്ട് . 10 കെ ബിയില്‍ കൂടുതല്‍ വരുന്ന ഒപ്പ് Scan ചെയ്‌ത് കരുതണം.

ഡേറ്റാ എന്‍ട്രി പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണ്ണ ഡാഷ് ബോര്‍ഡിലെ iExaMS ലിങ്കിലൂടെയാണ് നടത്തേണ്ടത്.

ഡേറ്റാ എന്‍ട്രി വിവിധ ഘട്ടങ്ങള്‍
  • യൂസര്‍ ക്രിയേഷന്‍ 
  • Initialization (ഡിവിഷന്‍ Creation പൂര്‍ത്തിയാക്കണം) Dec 22 ന് പൂര്‍ത്തിയാക്കണം 
  • Users First Login ( ആദ്യ ലോഗിനില്‍ Password മാറ്റിയിരിക്കണം) 
  • Users Data Entry and Confirmation 
  • HM Loginലൂടെ Users Confirm ചെയ്ത വിവരങ്ങള്‍ പരിശോധിക്കുകയും തെറ്റുണ്ടെങ്കില്‍ തിരുത്തലിനായയി Unconfirm ചെയ്ത് നല്‍കല്‍ 
  • Parents Check List Print എടുത്ത് രക്ഷകര്‍ത്താക്കളെ കാണിച്ച് തെറ്റുകള്‍ ഇല്ലെന്ന് ഉറപ്പാക്കുക 
  • എല്ലാ വിവരങ്ങളും പരിശോധിച്ചതിന് ശേഷം Confirm ചെയ്യുക 
  • E-Verification ചെയ്യുക



Courtesy
 SITC Forum Pkd