SCROLL DOWN TO SEE MORE


Sunday, December 2, 2018

പ്ലസ്ടു വിദ്യാർത്ഥികൾക്ക് 'ദിശ'


ഹയർ സെക്കൻഡറിക്ക് ശേഷമുള്ള ഉപരിപഠന അവസരങ്ങളെ ക്കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മാർഗനിർദേശം നൽകുന്നതിനായി സംസ്ഥാന സ്കൂൾ കലോത്സവത്തിന് അനുബന്ധമായി കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ശ്രദ്ധേയമായ ഒരു വിദ്യാഭ്യാസ മേളയാണ് 'ദിശ '. 

2018 ഡിസംബർ 6 മുതൽ 9 വരെ ആലപ്പുഴ SDV സ്കൂൾ മൈതാനത്ത് നടക്കുന്ന ദിശ - എക്സ്പോയിൽ ദേശീയ നിലവാരമുള്ള അമ്പതോളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. ഈ സ്ഥപനങ്ങളുടെ ക്യാമ്പസുകൾ , കോഴ്സുകൾ , പഠനരീതി, പ്രവേശന നടപടികൾ എന്നിവയെക്കുറിച്ചെല്ലാം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും സർവ്വോപരി പൊതുജനങ്ങൾക്കും മനസ്സിലാക്കാനും ,ഉപരിപഠനം സംബന്ധിച്ച സംശയങ്ങൾക്ക് പ്രസ്തുത സ്ഥാപനത്തിലെത്തന്നെ ഫാക്കൽറ്റികളിൽ നിന്ന് കൃത്യമായ ഉത്തരം നേടി, തങ്ങളുടെ ഉപരിപഠന ലക്ഷ്യം നിർണ്ണയിക്കാൻ വിദ്യാർത്ഥികളെ സഹായിക്കും വിധവുമാണ് പ്രദർശനം ആസൂത്രണം ചെയ്തിരിക്കുന്നത്. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രഗത്ഭ വ്യക്തികളും, കരിയർ വിദഗ്ധരും നയിക്കുന്ന സെമിനാറുകളും കരിയർ കൗൺസലിംഗ് സൗകര്യവും 'ദിശ' യിലുണ്ടായിരിക്കും.