Dec 30, 2018

ക്രിസ്മസ് അവധിക്കു ശേഷം പൊതു വിദ്യാലയങ്ങൾ ഇന്ന് (2018 ഡിസംബർ 31) മുതൽ തുറന്നു പ്രവർത്തിക്കും




ക്രിസ്മസ് അവധിക്കു ശേഷം പൊതു
വിദ്യാലയങ്ങൾ ഇന്ന് മുതൽ
തുറന്നു പ്രവർത്തിക്കും. മറിച്ചുള്ള
പ്രചാരണങ്ങൾ അടിസ്ഥാന
രഹിതമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് അറിയിച്ചു.ക്രിസ്മസ് അവധി കഴിഞ്ഞ് സ്കൂളുകൾ നാളെ തുറക്കില്ലെന്ന് വ്യാജ വാട്സ് ആപ്പ് സന്ദേശം
വ്യാപകമായി പ്രചരിച്ചിരുന്നു. പ്ലസ് റ്റു
വരെയുള്ള വിദ്യാർത്ഥികൾക്ക് ക്രിസ്മസ് അവധി കഴിഞ്ഞ് ഡിസംബർ 31നാണ് സ്കൂൾ തുറക്കുന്നത്. ഇത് ജനുവരി
ഒന്നിലേക്ക് മാറ്റിയതായാണ് വാട്സാപ്പ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. വെക്കേഷൻ
തികയ്ക്കാനാണ് ഒരു ദിവസം ദിനങ്ങൾ പത്ത് ദിവസം സന്ദേശത്തിൽ പറയുന്നുണ്ട്.

എന്നാൽ ഇത്തരം സന്ദേശങ്ങൾക്ക്
യാതൊരു അടിസ്ഥാനവുമില്ലെന്നും
സ്കൂളുകൾ നാളെ തന്നെ തുറക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് അറിയിച്ചു. സോഷ്യൽ മീഡിയ വഴി സ്കൂൾ
തിങ്കളാഴ്ച തുറക്കുന്നില്ലെന്ന് പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ അറിയിച്ചു.