SCROLL DOWN TO SEE MORE


Wednesday, November 7, 2018

പങ്കാളിത്ത പെൻഷൻ പുനപരിശോധന സമിതിയായി



പങ്കാളിത്ത പെൻഷൻ പുനപരിശോധന സംബന്ധിച്ച് വിവിധ വശങ്ങൾ പഠിച്ച് സർക്കാരിന് നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള സമിതിക്ക് രൂപമായി. ധനവകുപ്പ് വച്ച നിർദ്ദേശങ്ങൾക്ക് മുഖ്യമന്ത്രി അംഗീകാരം നൽകി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലും നിയമസഭയിലും നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പുനപരിശോധനാ സമിതി രൂപീകരിക്കുന്നത്.

 പുനപരിശോധന – സമിതിയംഗങ്ങൾ
ശ്രീ. എസ്. സതീഷ് ചന്ദ്രബാബു,
 ജില്ലാ ജഡ്ജ് (റിട്ട.) (ചെയർമാൻ)
ശ്രീ. പി. മാരപാണ്ഡ്യൻ, ഐ.എ.എസ് (റിട്ട.), 
മുൻ അഡീഷണൽ ചീഫ് സെക്രട്ടറി
പ്രൊഫ. ഡി. നാരായണ, ഡയറക്ടർ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്സേഷൻ

 പുനപരിശോധന – പരിഗണന വിഷയങ്ങൾ

1. പങ്കാളിത്ത പെന്ഷപൻ പദ്ധതി പുനപരിശോധിക്കുന്നതിലെ  നിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ വിശദമായി പരിശോധിച്ച് റിപ്പോര്ട്ട്  തയ്യാറാക്കുക, നിര്ദ്ദേ ശങ്ങൾ സമര്പ്പി ക്കുക.  

2. പങ്കാളിത്ത പെന്ഷ ൻ പദ്ധതി പുനപരിശോധിക്കുന്നത് കേന്ദ്ര ധനകമ്മീഷൻ നിബന്ധനകളെയും ധനദൃഡീകരണത്തിനുള്ള പരിപ്പ്രേക്ഷ്യത്തെയും എങ്ങനെ ബാധിക്കും?

3. NPS ട്രസ്റ്റ്, NSDL എന്നിവരുമായി ഏര്പ്പെ ട്ടിട്ടുള്ള കരാറുകൾ സൃഷ്ടിക്കുന്ന ബാദ്ധ്യതകള്‍, ഉത്തരവാദിത്തങ്ങൾ എന്നിവ വിശദമായി പരിശോധിച്ച് സധ്യതകൾ നിര്ദ്ദേ ശിക്കുക.

4. പങ്കാളിത്ത പെന്ഷ ൻ പദ്ധതിയിൽ പങ്കാളികളായ ജീവനക്കാർക്ക് ആയതു പിന്വനലിച്ച് സ്റ്റാറ്റ്യൂട്ടറി പെന്ഷവൻ ഏര്പ്പെനടുത്താൻ തീരുമാനിച്ചാൽ:
a. ജീവനക്കാര്‍ നാളിതു വരെ ഒടുക്കിയ വിഹിതം ഏതു വിധത്തിലാകും കൈകാര്യം ചെയ്യപ്പെടുക?

b. സര്ക്കാാർ നാളതുവരെ ഒടുക്കിയ വിഹിതം തിരികെ ലഭ്യമാകുമോ?

5. പങ്കാളിത്ത പെന്ഷർൻ പിന്വ ലിച്ച് സ്റ്റാറ്റ്യൂട്ടറി പെന്ഷുൻ ഏര്പ്പെ ടുത്താൻ തീരുമാനിച്ചാല്‍ പദ്ധതിയിൽ ചേര്ന്ന്   വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച കാര്യത്തിലെ നിയമവ്യവസ്ഥ എന്തായിരിക്കും? ഇവരും സര്ക്കാ രും അടച്ച വിഹിതങ്ങളുടെ സ്ഥിതി എന്തായിരിക്കും?

6. പങ്കാളിത്ത പെന്ഷുൻ നടപ്പിലാക്കിയ മറ്റു സംസ്ഥാനങ്ങളുടെ അനുഭവവും ഇപ്പോഴത്തെ സ്ഥിതിയും പരിശോധിക്കുക.

7. പങ്കാളിത്ത പെന്ഷുന്റൊ കേരളത്തിലെ പ്രത്യേകതകൾ എന്തെല്ലാമാണ്? പങ്കാളിത്ത പെന്ഷധൻ പുനപരിശോധിക്കുന്നതിൽ എന്തെങ്കിലും തടസ്സമുണ്ടാകുന്ന പക്ഷം ആയത് കൂടുതല്‍ ആകര്ഷ കമാക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കാം?

8. പങ്കാളിത്ത പെന്ഷസൻ പുനപരിശോധനയുമായി ബന്ധപ്പെട്ട് പ്രസക്തം എന്ന് കമ്മിറ്റി കരുതുന്ന മറ്റ് കാര്യങ്ങള്‍ സംബന്ധിച്ച നിര്ദ്ദേംശങ്ങൾ സമര്പ്പി ക്കുക.