SCROLL DOWN TO SEE MORE


Saturday, November 24, 2018

സാമൂഹ്യശാസ്ത്ര ഗവേഷണത്തിന് ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ്




യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷൻ (യു.ജി.സി.) ഒറ്റപ്പെൺകുട്ടി സ്കീമിൽ സാമൂഹ്യശാസ്ത്ര ഗവേഷണത്തിന് സ്കോളർഷിപ്പ് നൽകുന്നു. രക്ഷിതാക്കളുടെ ഏകകുട്ടി പെണ്ണാണെങ്കിൽ അപേക്ഷിക്കാം. സ്വാമി വിവേകാനന്ദന്റെ പേരിലുള്ള പദ്ധതിയിലേക്ക് അംഗീകൃത സർവകലാശാലയിലോ സ്ഥാപനത്തിലോ റഗുലർ/ മുഴുവൻസമയ സാമൂഹ്യശാസ്ത്ര ഗവേഷണത്തിന് ചേർന്നവർക്ക് അപേക്ഷിക്കാം. വിദൂരവിദ്യാഭ്യാസ രീതിയിൽ കോഴ്സിന് സ്കോളർഷിപ്പ് കിട്ടില്ല. പ്രായം ജനറൽ വിഭാഗക്കാർക്ക് 40 കവിയരുത്. 
പട്ടികജാതി/ മറ്റുപിന്നാക്ക/ ഭിന്നശേഷി വിഭാഗക്കാർക്ക് 45 വയസ്സ്. അപേക്ഷസ്വീകരിക്കുന്ന അവസാനതീയതി വെച്ചാണ് പ്രായം കണക്കാക്കുക.
ആദ്യ രണ്ടുവർഷം മാസം 25,000 രൂപ വീതവും തുടർന്ന് മാസം 28,000 രൂപ വീതവും സ്കോളർഷിപ്പ് കിട്ടും. കണ്ടിൻജൻസി ഗ്രാന്റ് വർഷം 10,000 രൂപവെച്ച് ആദ്യ രണ്ടുവർഷത്തിലും തുടർന്ന് 20,500 രൂപ നിരക്കിലും അനുവദിക്കും. 
ഭിന്നശേഷിക്കാർക്ക് എസ്കോർട്ട്/ റീഡർ അസിസ്റ്റൻറ്‌സ് ആയി മാസം 2000 രൂപ നിരക്കിൽ നൽകും. പരമാവധി അഞ്ച് 
വർഷത്തേക്കാണ് സ്കോളർഷിപ്പ്. അപേക്ഷ ഓൺലൈനായി 


എന്ന ലിങ്ക് വഴി ജനുവരി ഏഴിനകം നൽകണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.