SCROLL DOWN TO SEE MORE


Saturday, October 6, 2018

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവ ലോഗോ ക്ഷണിച്ചു





  അടുത്ത മാസം കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിനുള്ള ലോഗോ ക്ഷണിച്ചു. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം,  പ്രവർത്തി പരിചയം, ഐടി എന്നിവയുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്. കേരള സ്കൂൾ ശാസ്ത്രോത്സവം 2018 നവംബർ 24,25 കണ്ണൂർ എന്നും രേഖപ്പെടുത്തണം. കണ്ണൂർ ജില്ലയുടെ പ്രതീകവും ഉൾപ്പെടുത്താം. തയ്യാറാക്കിയ ലോഗോ യുടെ A4 സൈസ് കളർ പ്രിന്റും എഡിറ്റ്‌ ചെയ്യാവുന്ന ഫോർമാറ്റിലുള്ള സിഡി യും നൽകണം. വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർക്ക് പുറമെ പൊതുജനങ്ങൾക്കും ലോഗോ തയ്യാറാക്കി നൽകാം. തയ്യാറാക്കിയ ലോഗോ ഈ മാസം 25ന് വൈകിട്ട് 5ന് മുൻപായി പൊതു വിദ്യാഭ്യാസ അഡീഷണൽ  ഡയറക്ടർക്ക് സമർപ്പിക്കണം.