SCROLL DOWN TO SEE MORE


Wednesday, September 5, 2018

മൈനോരിറ്റി പ്രീമെട്രിക്ക് - സംശയങ്ങളും പരിഹാരങ്ങളും


ആര്‍ക്കൊക്കെ അപേക്ഷിക്കാം ?

മുസ്ലീം, കൃസ്ത്യന്‍, സിഖ്, പാഴ്‌സി, ജൈനര്‍ എന്നീ മതവിഭാഗങ്ങളില്‍ പെട്ടവരും കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവരും മുന്‍വര്‍ഷത്തെ പരീക്ഷയില്‍ 50% ല്‍ കുറയാത്ത മാര്‍ക്ക് ലഭിച്ചവരും ആകണം

അപേക്ഷ സ്കൂള്‍ തലത്തില്‍ ചെയ്യേണ്ടവ എന്തെല്ലാം?


രക്ഷകര്‍ത്താവിന്റെ ഒപ്പോട് കൂടിയ പൂരിപ്പിച്ച അപേക്ഷയും ഓണ്‍ലൈന്‍ പ്രിന്റൗട്ടിന്റെ പകര്‍പ്പും സ്കൂളില്‍ സൂക്ഷിക്കുകയും അവ പ്രധാനാധ്യാപകന്‍ Institution Login മുഖേന വേരിഫൈ ചെയ്യുകയും വേണം


മൈനോരിറ്റി പ്രീ-മെട്രിക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ച കുട്ടികളെ എങ്ങനെ തിരിച്ചറിയാം

Institution Login വഴി പ്രവേശിച്ചാല്‍ Beneficiary List കിട്ടും


കഴിഞ്ഞ വര്‍ഷം സ്കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ഥികള്‍ സ്കൂള്‍ മാറി വരുന്ന അവസരത്തില്‍ അപേക്ഷിക്കേണ്ടത് എങ്ങനെ?

മുന്‍ വര്‍ഷം ലഭിച്ച അപേക്ഷിച്ച അവസരത്തില്‍ ലഭിച്ച User Id , Password ഇവ ഉപയോഗിച്ച് ലോഗിന്‍ ചെയ്‌ത് പ്രവേശിക്കുക. ആ വര്‍ഷം നല്‍കിയ അപേക്ഷ Withdraw ചെയ്തതിന് ശേഷം Fresh ആയി അപേക്ഷിക്കണം


NTS , NMMS ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുമോ?

മുന്‍വര്‍ഷം NTS, NMMS ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് Minority Pre-metric ന് അപേക്ഷിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഇത്തവണ അപേക്ഷിക്കുന്നവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് തടസങ്ങളില്ല


Institution വിവരങ്ങള്‍ നഷ്ടപ്പെട്ടാല്‍ കണ്ടെത്തുന്നതിന് മാര്‍ഗങ്ങളുണ്ടോ?

National Scholarship Portal Home പേജില്‍ Search for Institute എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി (സംസ്ഥാനം, ജില്ല, സ്ഥാപനം) ഇവ തിരഞ്ഞെടുത്ത് Captcha നല്‍കി Get Institution List എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ആ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ സ്ഥാപനങ്ങളുടെ ലിസ്റ്റ് ലഭിക്കും ഇതില്‍ നിന്നും സ്ഥാപനത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കും

Institution Password നഷ്ടപ്പെട്ടാല്‍ എങ്ങനെ കണ്ടെത്താം?

നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലിന്റെ Home Page ലെ Institute Login എന്ന പേജില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ പേജില്‍ School / Institute Forgot Password? എന്നതില്‍ ക്ലിക്ക് ചെയ്യുക . ലഭിക്കുന്ന ജാലകത്തില്‍ School / Institute User ID നല്‍കി Submit ബട്ടണ്‍ നല്‍കിയാല്‍ മുമ്പ് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരിലേക്ക് OTP ലഭിക്കും. ഇത് നല്‍കി പുതിയ പാസ്‌വേര്‍ഡ് ലഭ്യമാക്കാം

Institution Profile അപ്‌ഡേറ്റ് ചെയ്യുന്നതെങ്ങനെ?


പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് School Certificate പി ഡി എഫ് / jpeg ഫോര്‍മാറ്റില്‍ തയ്യാറാക്കി അയക്കണം. ഒരു പേജില്‍ This institute is registered as Govt/ Aided as per KER എന്ന് ഉള്‍പ്പെടുത്തി HM ന്റെ പേര്, ഒപ്പ് School Seal സഹിതം തയ്യാറാക്കി 200KBയില്‍ കുറവ് ഉള്ള ഫയല്‍ ആക്കി അയക്കുക

(Word Format)

സ്കൂള്‍ ഫീസ് , മുതലായവ എത്ര വീതം നല്‍കണം?‌

ഗവ / എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ Tuition Fees , Admission Fees ഇവ 0 ആയും Miscellaneous Expenses ആയി 2000 - 6000 വരെയുള്ള തുക നല്‍കാവുന്നതാണ്




ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട ലിങ്ക്



അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനദിവസം : September 30

. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് വിളിക്കേണ്ട നമ്പര്‍ 0471-2328438, 0471-2580583