SCROLL DOWN TO SEE MORE


Tuesday, September 25, 2018

ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് 2018-19 അവസാന തീയതി നീട്ടിയിരിക്കുന്നു




2018-19 വർഷത്തെ ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പിനായി വിദ്യാർത്ഥികളിൽ
നിന്നും അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള തീയതി ഒക്ടോബർ 10 വരേയും ഡാറ്റാ
എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 15 വൈകിട്ട് 5 മണി വരെയും നീട്ടിയിരിക്കുന്നു. ഐ.റ്റി.@ സ്കൂളിന്റെ സ്കോളർഷിപ്പ് പോർട്ടലിലൂടെ സ്കൂൾ അധികൃതർക്ക് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഡാറ്റാ എൻട്രി നടത്താവുന്നതാണ്. അർഹരായ
വിദ്യാർത്ഥികളുടെ വിവരങ്ങൾ പോർട്ടലിൽ ഉൾക്കൊള്ളിക്കുന്നതിന് സ്കൂൾ പ്രധാനാധ്യാപകർ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്. ഒരു കാരണവശാലും തീയതി വീണ്ടും നീട്ടി നൽകുന്നതല്ലായെന്നും അറിയിക്കുന്നു.