SCROLL DOWN TO SEE MORE


Friday, August 24, 2018

ഹൈടെക് ക്ലാസ് മുറികളും ലാബുകളും ശുചിയാക്കുന്നത് സംബന്ധിച്ച്



സംസ്ഥാനത്തുണ്ടായ സമാനതകളില്ലാത്ത പ്രളയ ദുരന്തങ്ങളില്‍ അകപ്പെട്ട ധാരാളം വിദ്യാലയങ്ങളുണ്ട്. പ്രസ്തുത വിദ്യാലയങ്ങളില്‍ വിവിധ മാര്‍ഗങ്ങളിലൂടെ ഐ.ടി. ഉപകരണങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. സ്‌കൂള്‍ ലാബുകളിലും ഓഫീസുകളിലും സൂക്ഷിച്ചിട്ടുള്ള ഐ.ടി. ഉപകരണങ്ങളിലും വെള്ളം കയറിയിട്ടുണ്ടാകാം. സ്‌കൂള്‍ ശുചീകരണ പ്രക്രിയയുടെ ഭാഗമായി ഈ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പ്രത്യേകം മുന്‍കരുതലുകള്‍ എടുക്കണം.
ഉപകരണങ്ങളില്‍ വെള്ളം കയറിയിട്ടുണ്ടെന്ന് സംശയമുണ്ടെങ്കില്‍ യാതൊരു കാരണവശാലും അവ പ്രവര്‍ത്തിപ്പിക്കുകയോ പൂര്‍ണമായി ഉണങ്ങുന്നതിന് നേരിട്ട് സൂര്യപ്രകാശത്തിലോ കൃത്രിമ മാര്‍ഗങ്ങളിലൂടെ ചൂടാക്കുകയോ ചെയ്യരുത്. എന്നാല്‍ ഫാന്‍ ഉപയോഗിച്ച് ഈര്‍പ്പം കളഞ്ഞ് സൂക്ഷിക്കാവുന്നതാണ്.
ഹൈടെക് സ്‌കൂള്‍ പദ്ധതിപ്രകാരം വിതരണം ചെയ്ത ഓരോ സ്‌കൂളിലേയും ഇത്തരത്തില്‍ വെള്ളം കയറി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത ഉപകരണങ്ങളുടെ കൃത്യമായ ലിസ്റ്റ് (സീരിയല്‍ നമ്പര്‍ സഹിതം) അതത് സ്‌കൂള്‍ പ്രഥമാധ്യാപാകര്‍ കൈറ്റിന്റെ ജില്ലാ ഓഫീസില്‍ അറിയിക്കണം. ഇതിന്റെയടിസ്ഥാനത്തിന്‍ ഇവ കഴിയുന്നത്ര പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ കൈറ്റ് സ്വീകരിക്കും.

Click Here for the Directions from KITE