SCROLL DOWN TO SEE MORE


Wednesday, July 4, 2018

Full A+/A1 നേടിയവർക്ക് അവാര്ഡിന് അപേക്ഷിക്കാം


   കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ നിന്നും എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് ലഭിക്കുന്നതിന് അപേക്ഷിക്കാം. 2018 മാര്‍ച്ചില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ പഠിച്ച് പാസായവരായിരിക്കണം അപേക്ഷകര്‍. ഈമാസം 10ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ അപേക്ഷ ക്ഷേമനിധി ഓഫീസില്‍ സ്വീകരിക്കും. അപേക്ഷ സമയം 24 മാസത്തില്‍ കുറയാത്ത കുടിശിക ഉള്ളവര്‍ അടയ്ക്കണം. ഫോണ്‍: 0468-2327415

 ജില്ലയിലെ വിമുക്ത ഭടന്മാരുടെ മക്കളില്‍ 2018ലെ 10, 12 ക്ലാസുകളില്‍ (സ്‌റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ) പരീക്ഷകളില്‍ എ പ്ലസ്, എ വണ്‍ ടോപ്പ് ഗ്രേഡിംഗ് ലഭിച്ചവര്‍ സൈനിക ക്ഷേമ വകുപ്പ് നല്‍കുന്ന ടോപ്പ് സ്‌കോറര്‍ ക്യാഷ് അവാര്‍ഡിന് ആഗസ്റ്റ് 10നകം അപേക്ഷ സമര്‍പ്പിക്കണം. വരുമാന പരിധി ബാധകമല്ല. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ടോ 04994256860 എന്ന ഓഫീസ് നമ്പറിലോ ബന്ധപ്പെടാം