SCROLL DOWN TO SEE MORE


Monday, June 18, 2018

പ്ലസ് വൺ അഡ്മിഷൻ : സെക്കന്റ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു






ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചതറിഞ്ഞാൽ
ആപ്ലിക്കേഷൻ നമ്പർ, ജനനത്തീയതി എന്നിവ ഉപയോഗിച്ച് 2പേജുള്ള അലോട്ട്മെന്റ് ലെറ്റർ ഡൗൺലോഡ് ചെയ്യുക

അതിന്റെ രണ്ടാം പേജിലുള്ള TC നമ്പർ, ബോണസ് പോയിന്റ് ക്ലയിംസ്, സെക്കൻഡ് ലാംഗ്വേജ് തുടങ്ങിയ ഭാഗങ്ങൾ പൂരിപ്പിച്ച് കുട്ടിയും രക്ഷിതാവും ഒപ്പുവയ്ക്കുക.

അഡ്മിഷൻ സമയത്ത് SSLC,TC, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയുടെയും
ക്ലയിം ചെയ്തിട്ടുള്ള മറ്റുള്ളവ (SPC, NCC, SPORTS, കലോത്സവം, നീന്തൽ, ക്ലബ്ബുകൾ) യുടെയും ഒറിജിനൽ നിർബ്ബന്ധമായും ഉണ്ടാവണം.

*ഫസ്റ്റ് ഓപ്ഷൻ കിട്ടിയിട്ടുള്ളവർ നിർബ്ബന്ധമായും ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.*

സ്ഥിരപ്രവേശനം നേടുന്നതിന് എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും
SSLC യുടെ സ്വയം സാക്ഷ്യപ്പെടുത്തിയ3 Copy യും മറ്റുള്ളവയുടെ ഓരോ കോപ്പിയും ഹാജരാക്കണം.

- *NCC ക്കാർ 75% അറ്റൻഡൻസ് ഉണ്ടെന്നു കാണിക്കുന്ന സർട്ടിഫിക്കറ്റും കോപ്പിയും നിർബ്ബന്ധമായും ഹാജരാക്കണം.*

SSLC, CBSE സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ മാർക്കിന്റെ പ്രിന്റ് ഔട്ട് ഹാജരാക്കിയാൽ മതി.
TC നിർബ്ബന്ധമാണ്.

ഈ വർഷം CBSE പരീക്ഷ പാസായവർ മുദ്രപ്പത്രത്തിലുള്ള അഫിഡവിറ്റ് ഹാജരാക്കേണ്ടതില്ല.

കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നേടുന്ന CBSE വിദ്യാർത്ഥികൾ ആയതു തെളിയിക്കുന്നതിനുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.

പഞ്ചായത്ത്, താലൂക്ക് തുടങ്ങിയവ തെളിയിക്കുന്നതിന് നേറ്റിവിറ്റി സർട്ടിഫിക്കറ്റോ റേഷൻ കാർഡോ ഹാജരാക്കണം

ഫസ്റ്റ് ഓപ്ഷനല്ലാത്തവർ താത്കാലിക പ്രവേശനം നേടിയാൽ മതിയാകും.
അതിനായി പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നുണ്ട്.

ഒന്നാം ഓപ്ഷനല്ലെങ്കിലും സ്ഥിരം പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ
ആദ്യം ടെമ്പററി അഡ്മിഷൻ വിഭാഗത്തിലെത്തി ഇക്കാര്യം അറിയിക്കുക.
തുടർന്ന് സ്ഥിരപ്രവേശനം നേടുകയും
*നിശ്ചിത ഫോറത്തിൽ ഉയർന്ന ഓപ്ഷൻ ക്യാൻസൽ ചെയ്യാനുള്ള അപേക്ഷ നൽകുകയും ചെയ്യണം.*