SCROLL DOWN TO SEE MORE


Wednesday, June 13, 2018

കോട്ടയം, ആലപ്പുഴ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചിലയിടങ്ങളിൽ വ്യാഴാഴ്ച അവധി

 കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും കോട്ടയം നഗരസഭയിലെയും ആർപ്പുക്കര, അയ്മനം, കുമരകം, തിരുവാർപ്പ്, മണർകാട്, വിജയപുരം പഞ്ചായത്തുകളിലെയും ഹയർ സെക്കൻഡറി വരെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗനവാടികൾക്കും വ്യാഴാഴ്ച (ജൂൺ 14) കലക്ടർ അവധി പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരോ
ബോർഡുകളോ നടത്തുന്ന പരീക്ഷകൾക്കു മാറ്റമില്ല. അധ്യാപകരും മറ്റു ജീവനക്കാരും സ്കൂളിൽ ഹാജരാകണമെന്നും കലക്ടർ നിർദ്ദേശിച്ചു. ആലപ്പുഴയിൽ ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലെ പ്രഫണൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കോതമംഗലം താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയുണ്ട്.
കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് വ്യാഴാഴ്ച അവധിയാണ്. ജില്ലയിലെ തിരുവമ്പാടി, കൂടരഞ്ഞി, കാരശേരി, കോടഞ്ചേരി പഞ്ചായത്തുകളിൽ  അംഗനവാടികൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മലപ്പുറത്ത് നിലമ്പൂർ താലൂക്കിനും അവധി


  വയനാട്, കോഴികോട് ജില്ലയിൽ  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  ഇന്ന് വ്യാഴം 14.06.18 അവധി ആയിരിക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചു.