SCROLL DOWN TO SEE MORE


Sunday, March 25, 2018

മികവുത്സവം 2018


എന്താണ് മികവുത്സവത്തിന്‍റെ ലക്ഷ്യങ്ങള്‍?

ഓരോ പൊതുവിദ്യാലത്തിന്റെയും പ്രവര്‍ത്തനപരിധിയിലുളള എല്ലാ കുട്ടികളേയും പൊതുവിദ്യാലയത്തിലേക്ക് ആകര്‍ഷിക്കുകയും പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുക.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനായി നടപ്പിലാക്കിയ പരിപാടികളുടെ നേട്ടങ്ങള്‍ സമൂഹവുമായി പങ്കിടുക.
ഓരോ കുട്ടിയുടെയും മികവുകള്‍ പങ്കുവെക്കാനവസരം ഒരുക്കുന്നതിലൂടെ തുല്യതയിലും ഗുണനിലവാരത്തിലും ഊന്നിയ വിദ്യാഭ്യാസ സമ്പ്രദായമാണ് കേരളത്തില്‍ രൂപപ്പെടുത്തുന്നത് എന്ന ധാരണ സമൂഹത്തിന് പകരുക.
പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ ആര്‍ജിച്ച നിലവാരം സമൂഹത്തെ ബോധ്യപ്പെടുത്തി പ്രാദേശികസമൂഹത്തിന്റെ വിശ്വാസം നേടുക

മികവുത്സവം എപ്പോഴാണ് നടത്തേണ്ടത്?

മാര്‍ച്ച് അവസാനവാരം മുതല്‍ ഏപ്രില്‍ പതിനഞ്ച് വരെ കാലയളവിലാണ് സര്‍ഗോത്സവം(മികവുത്സവം) നടത്തേണ്ടത്. വാര്‍ഷികം നടത്തിയല്ലോ ഇനിയും മികവുത്സവം നടത്തേണ്ടതുണ്ടോ എന്നു ചോദിച്ചേക്കാം. രണ്ടിന്‍റെയും ലക്ഷ്യങ്ങള്‍ വേറെയാണ്. ഉളളടക്ക പരിഗണനകളും. അതിനാല്‍ അക്കാദമിക മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പണത്തിനു ശേഷമുളള അതിവിപുലമായി വിദ്യാഭ്യാസ കാമ്പെയിനായി മികവുത്സവത്തെ മാറ്റാം. മികവുത്സവം കൂടുതല്‍ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍ നല്‍കിയിരിക്കുന്നു .