SCROLL DOWN TO SEE MORE


Wednesday, March 14, 2018

Anticipatory Income Tax Calculator 2018-19


സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായ പ്രധാന മാറ്റങ്ങള്‍

1. അടിസ്ഥാന സ്ലാബില്‍ ഒരു മാറ്റവും വരുത്താതെ മുന്‍ വര്‍ഷത്തെ നിരക്കില്‍ തന്നെ തുടരുന്നു  

2.Statandard Deduction എന്ന പേരില്‍ 40000 രൂപ നേരിട്ട് ശമ്പള വരുമാനത്തില്‍ നിന്നും കുറയ്ക്കാം

3.ഫിക്സഡ് ഡിപ്പോസിറ്റ്, RDഎന്നിങ്ങനെ, SB ഒഴികെയുള്ള എല്ലാ നിക്ഷേപങ്ങള്‍ക്കും ലഭിച്ചിരുന്ന പലിശക്ക് നികുതി നല്‍കണമായിരുന്നു. സാധാരണ പൌരനെ സംബന്ധിച്ചിടത്തോളം ഇതില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല എങ്കിലും മുതിര്‍ന്ന പൌരനെ സംബന്ധിച്ചിടത്തോളം ഇത്തവണ,ഫിക്സഡ് ഡിപ്പോസിറ്റ്, RD, SBഎന്നിങ്ങനെയുള്ള നിക്ഷേപങ്ങള്‍ക്കു ലഭിച്ചിരുന്ന പലിശക്ക് പരമാവധി 50000 രൂപ ഇളവു നല്‍കിയിട്ടുണ്ട്. അതായത് മുതിര്‍ന്ന പൌരനു 55000 രൂപയാണ് പലിശയിനത്തില്‍ ലഭിച്ചതെങ്കില്‍ അതില്‍ അയ്യായിരം രൂപക്ക് മാത്രമേ നികുതി നല്‍കേണ്ടതുള്ളൂ. എന്നാല്‍ സാധാരണ പൌരനു മുന്‍ കാലങ്ങളില്‍ ഉള്ളതുപോലെ SBനിക്ഷേപങ്ങളുടെ പലിശക്ക് മാത്രമേ ഇളവു നല്‍കുന്നുള്ളൂ ഇത് പരമാവധി 10000 രൂപയായി തന്നെ തുടരുന്നു.

4.Medical Insurence പോളിസി പ്രീമിയം അടവിന് 25000 രൂപ വരെ ചാപ്റ്റര്‍ VI A വിഭാഗത്തില്‍ വരുമാനത്തില്‍ കിഴിവായി അനുവദിച്ചിരുന്നു. ഈ കിഴിവില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും മുതിര്‍ന്ന പൌരന്മാരെ സംബന്ധിച്ചിടത്തോളം കിഴിവ് 30000 വരെ യായിരുന്നത് ഉയര്‍ത്തി 50000 രൂപയായി ഉയര്‍ത്തി

5.നികുതിയുടെ പുറത്ത് 3% അധിക സെസ്സ് നല്കിയിട്ടായിരുന്നു മുന്‍ വശങ്ങളില്‍ മൊത്തം നികുതി ബാധ്യത കണ്ടിരുന്നത്, അത് 3% ല്‍ നിന്നും 4% ആയി ഉയര്‍ത്തി

6.മെഡിക്കല്‍ reimbursement  ലഭിചിരുന്നവര്‍ക്ക് 15000 രൂപ വരെ ഇളവു നല്‍കി ബാക്കി തുക മാത്രമേ നികുതി പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ . ആ ഇളവു പൂര്‍ണ്ണമായും പിന്‍വലിച്ചു. ഇപ്പോള്‍medical reimbursement ആയി ലഭിച്ച മുഴുവന്‍ തുകയും നികുതി പരിധിയില്‍ വരും

7.ഗുരുതരമായ രോഗബാധിതര്‍ക്കോ ആശ്രിതര്‍ക്കോ വകുപ്പ് 80 DDBപ്രകാരം ഉണ്ടായിരുന്ന പരമാവധി  ഇളവ് യാഥാക്രമം Senior Citizen, Super Senior Citizen ന് 60000 രൂപയും 80000 രൂപയും ആയിരുന്നത് ഉയര്‍ത്തി ഇരുവര്‍ക്കും പരമാവധി ഒരു ലക്ഷം രൂപയാക്കി  

8.ചില ഉദ്യോഗസ്ഥര്‍ക്ക് ശമ്പളത്തിന്‍റെ ഭാഗമായി കണ്‍വയന്‍സ് അലവന്‍സ് ലഭിച്ചിരുന്നു. അങ്ങനെ ലഭിച്ചിരുന്നവര്‍ക്ക് മാത്രം ഒരു മാസം 1600 രൂപ വീതം വര്‍ഷത്തില്‍ 19200 രൂപ വരെ ഇളവ് നല്‍കിയിരുന്നു. അത് ഇത്തവണ ലഭ്യമല്ല