SCROLL DOWN TO SEE MORE


Monday, February 5, 2018

iExaMS Directions


CE Mark entry മുതല്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ iExaMS സൈറ്റിലാണ് നടത്തേണ്ടത്. ഇതിനുള്ള Username & Password പരീക്ഷാഭവന്‍ സ്കൂള്‍ മെയിലിലേക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ആദ്യതവണ പ്രവേശിക്കുമ്പോള്‍ പാസ്‌വേര്‍ഡ് റീസെറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലഭിക്കും. ചുരുങ്ങിയത് ആറ് characters ഉണ്ടാകണം ഇതില്‍ ചുരുങ്ങിയത് ഒന്ന് വീതം Capital Letter, Small Letter, Numeric Character, Special Character ഇവ ഉണ്ടായിരിക്കണം. പരീക്ഷാഭവന്‍ മെയില്‍ മുഖേന നല്‍കിയ പഴയ പാസ്‌വേര്‍ഡ് ആണ് Old Password എന്നതില്‍ നല്‍കേണ്ടത്.

ഇപ്പോള്‍ നല്‍കിയ ലിങ്കില്‍ നിന്നും രജിസ്റ്റര്‍ നമ്പര്‍ ഉള്‍പ്പെട്ട A List, B List ഇവ ലഭിക്കും, 
CE Score Entry Class Teachers ആണ് നടത്തേണ്ടത് ഇവര്‍ക്കുള്ള Username Password എന്നിവ Pre Examination എന്നതിന് ചുവട്ടിലുള്ള Class Teacher User Credentials എന്നതില്‍ നിന്നും ലഭിക്കും.
A Listല്‍ ഇനിയും തിരുത്തലുകള്‍ വരുത്തണമെങ്കില്‍ തിരുത്തലുകള്‍ എന്തെന്ന് വ്യക്തമാക്കുന്ന പ്രഥമാധ്യാധ്യാപകന്റെ അപേക്ഷ, A Listല്‍ ചുവന്ന മഷിയില്‍ തിരുത്തലുകള്‍ പരുത്തിയ പ്രിന്റൗട്ട് , അനുബന്ധരേഖകള്‍ സഹിതംഫെബ്രുവരി ഒമ്പതിന് അഞ്ച് മണിക്കകംപ്രിന്‍സിപ്പല്‍/സൂപ്രണ്ട്/SITC എന്നിവര്‍നേരിട്ട് പരീക്ഷാഭവനില്‍ സമര്‍പ്പിച്ച് തിരുത്തലുകള്‍ വരുത്തേണ്ടതാണെന്ന് സര്‍ക്കുലര്‍.
ഇനിയും പ്രത്യേക ഉത്തരവിലൂടെയോ മറ്റോ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തേണ്ടതുണ്ടെങ്കില്‍ സര്‍ക്കുലര്‍ നിര്‍ദ്ദേശപ്രകാരം ഫെബ്രുവരി ഒമ്പതിന് അഞ്ച് മണിക്കകം പരീക്ഷാഭവനില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം



pinch or double tap to zoom in