Jan 10, 2018

കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

കോഴിക്കോട് ജില്ലയിലെ കേരള സിലബസ് പഠിപ്പിക്കുന്ന സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജില്ല കലാകിരീടം ചൂടിയതിനെ തുടര്‍ന്നാണിത്. തുടര്‍ച്ചയായ 12ാം തവണയാണ് കോഴിക്കോടിന്റെ നേട്ടം. 895 പോയിന്റുകള്‍ നേടിയാണ് കോഴിക്കോട് ജേതാക്കളായത്.

893 പോയിന്റുകള്‍ നേടിയ പാലക്കാട് രണ്ടാം സ്ഥാനത്തും 865 പോയിന്റുകള്‍ നേടിയ മലപ്പുറം മൂന്നാം സ്ഥാനത്തുമെത്തി.