Jan 11, 2018

ടാലന്റ് ഹണ്ട് പരീക്ഷ ഇന്ന് (ജനുവരി12)


ഗവ/എയ്ഡഡ് സ്കൂളുകളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി RMSA സംഘടിപ്പിക്കുന്ന പ്രതിഭാ പോഷണ പരിപാടിയായ ടാലന്റ് ഹണ്ട് പരീക്ഷ ഇന്ന് (ജനുവരി12) ഒമ്പതാം ക്ലാസിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ച് ഉച്ചക്ക് 2 മുതല്‍ 2.40 വരെ സമയത്ത് എല്ലാ വിദ്യാലയങ്ങളിലും നടത്തണമെന്ന് നിര്‍ദ്ദേശം.ചോദ്യപേപ്പറുകള്‍ സ്കൂള്‍ മെയിലില്‍ ലഭ്യമാകുന്ന പാസ്‌വേര്‍ഡ് ഉപയോഗിച്ച് പ്രവേശിച്ച് എടുക്കാവുന്നതാണ്. എല്ലാ വിദ്യാര്‍ഥികള്‍ക്കും ചോദ്യപേപ്പര്‍ ലഭ്യമാക്കണം.ചോദ്യപേപ്പറില്‍ തന്നെയാണ് ഉത്തരം എഴുതേണ്ടത്.ഉത്തരസൂചിക 16ന് ഉച്ചക്ക് ശേഷം ലഭിക്കും. പരീക്ഷ നടത്തിപ്പിന് ഓരോ വിദ്യാലയത്തിലും 1000 രൂപ വീതം ലഭിക്കും.വിശദാംശങ്ങളടങ്ങിയ സര്‍ക്കുലര്‍  .