Dec 20, 2017

ഓഖി: ജീവനക്കാരില്‍നിന്ന് സ്വരൂപിക്കുന്ന തുകയില്‍ ധാരണയായി

ഓഖി ദുരിതാശ്വാസത്തിന് സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് തുക സ്വരൂപിക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാമിന്റെ അധ്യക്ഷതയില്‍ വിവിധ സര്‍വീസ് സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. ജീവനക്കാര്‍ക്ക് രണ്ടുദിവസത്തെ ശമ്പളമോ, നിശ്ചിത ദിവസത്തെ ശമ്പളമോ, നിശ്ചിത തുകയോ സംഭാവനയായി നല്‍കാം. 

തുക സ്വരൂപിക്കുന്നതിനുള്ള ക്രമീകരണം ശമ്പള സോഫ്ട്‌വെയറായ സ്പാര്‍ക്കില്‍ ഒരുക്കും. ഇത്തരത്തില്‍ ശേഖരിക്കുന്ന ഫണ്ട് പ്രത്യേക ട്രഷറി സേവിംഗ്‌സ് ഫണ്ട് അക്കൗണ്ടില്‍ നിക്ഷേപിക്കും. 
പി.എന്‍.എക്‌സ്.5440/17