SCROLL DOWN TO SEE MORE


Friday, November 10, 2017

വിശ്വാസ് (SLI/GIS) സഹായം വാട്ട്സാസാപ്പിലൂടെ


സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും SLI പോളിസി, GIS അക്കൗണ്ട് വിവരങ്ങൾ സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിന്റെ ഡാറ്റാബേസിലേയ്ക്ക് upload ചെയ്യുന്നതുമായി ബന്ധപ്പെട്ട് DDOമാരെയും ജീവനക്കാരെയും സഹായിക്കുന്നതിനായി ഇൻഷ്വറൻസ് വകുപ്പ് Whatsapp സേവനം ഏർപ്പെടുത്തി.  SLI പോളിസി വിവരങ്ങളോ GlS 12 അക്ക അക്കൗണ്ട് നമ്പർ വിവരങ്ങളോ നിലവിൽ ലഭ്യമല്ലെന്ന സന്ദേശം കിട്ടിയാൽ പാസ്സ് ബുക്കിന്റെ ആദ്യ പേജിന്റെയും GlS ആണെങ്കിൽ അക്കൗണ്ട് നമ്പർ 12 അക്കമാക്കിയപ്പോൾ ലഭിച്ച റിപ്പോർട്ടിന്റെയും പകർപ്പുകൾ PEN സഹിതം 9446009691 എന്ന നമ്പറിലേയ്ക്ക് whatsapp ചെയ്താൽ അവ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തി തരുന്നതാണ്