നവംബര്‍ 23 മുതല്‍ 26 വരെ കോഴിക്കോട് നടക്കുന്ന കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് ലോഗോ ക്ഷണിച്ചു. ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി എന്നിവയുടെ പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്. കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം, 2017 നവംബര്‍ 23-26, കോഴിക്കോട് എന്നുള്ള രേഖപ്പെടുത്തലുകള്‍ ഉണ്ടാകണം. കോഴിക്കോട് ജില്ലയുടേതായ പ്രതീകം അനുയോജ്യമായ വിധത്തില്‍ ഉള്‍പ്പെടുത്താം. എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ഫോര്‍മാറ്റില്‍ സി.ഡി. യും ഒപ്പം എ ഫോര്‍ സൈസ് പേപ്പറില്‍ കളര്‍ പ്രിന്റും നല്‍കണം. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ക്യാഷ് പ്രൈസ് നല്‍കും. ലോഗോകള്‍ ഒക്ടോബര്‍ 16 ന് വൈകിട്ട് അഞ്ചിനകം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍, വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസ്, കോഴിക്കോട് ജില്ല - 673 001 എന്ന വിലാസത്തില്‍ ലഭിക്കണം.