നിലവിൽ സർവ്വീസിൽ ഉള്ള ട്രൈനിഗ് ഇല്ലാത്ത അധ്യാപകർ രണ്ട് വർഷത്തിനുള്ളിൽ അത് നേടിയിരിക്കണമെന്നും അല്ലെങ്കിൽ സർവ്വീസിൽ തുടരാൻ സാധിക്കുകയില്ല എന്നും മുള്ള ഒരു പത്രവാർത്ത വന്നതിന്റെ അടിസ്ഥാനത്തിൽ ചില കാര്യങ്ങൾ പങ്ക് വെക്കുക്കയാണ്.നിലവിൽ അത് കേരളത്തിലെ സ്കൂളുകളിൽ ജോലി ചെയ്യുന്ന 'ട്രൈനിഗ് ഇല്ലാത്ത ഭാഷാധ്യപകരെ ബാധിക്കുന്ന വിഷയമല്ല'' KER,KSR എന്നിവയിൽ നിർദ്ദേശിക്കപെട്ടിട്ടുള്ള പൂർണ്ണ യോഗ്യതയുള്ളവരാണ് നിലവിൽ ജോലി ചെയ്യുന്ന എല്ലാവരും. നിലവിൽ ഒരോ സംസ്ഥാനത്തും അധ്യപക തസ്തികകൾക്ക് ഉള്ള യോഗ്യതതീരുമാനിക്കാനുള്ള പൂർണ്ണ അധികാരം അതാത് സ്ഥാ സംസ്ഥാന സർക്കാറുകൾക്കാണ് ' ടെറ്റ് എന്ന ഒരു യോഗ്യതയാണ് ഇപ്പോൾ പുതുതായി സംസ്ഥാന സർക്കാർ ഉൾപെടുത്തിയത്അതും 2012 നു ശേഷം സർവ്വീസിൽ കയറിയവർക്ക് മാത്രം..( കേന്ദ്ര നിയമ പ്രകാരം) .അതിനാൽ സംസ്ഥാന ഇതു മാ യി ബന്ധപെട്ട് എന്തെങ്കിലും നിർദ്ദേശങ്ങളും, ഉത്തരവുകളും നൽകാത്തിടത്തോളം കാലം നമ്മൾ ഈ വാർത്തയിൽ ആശങ്ക പെടേണ്ടതില്ല. മനസ്സിലാക്കിയ ടത്തോളംRTE നിലവിൽ വന്നപ്പോൾ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഒരോ കിലോമീറ്റർ ചുറ്റളവിലും പുതിയവിദ്യലയങ്ങൾ സ്ഥാപിച്ചപ്പോൾ പ്രതേക മാനദണ്ഡങ്ങൾ ഒന്നുമില്ലാതെ +2 പാസായ ആളുകളെ അധ്യാപകരയി നിയമിച്ചിരുന്നു. അത്തരം വിദ്യാലയങ്ങളിൽ യോഗ്യത ഇല്ലാത്തവരാണ് അധ്യാപനം നടത്തുന്നത് എന്ന പരാതി വന്നപ്പോൾ അത് പരിഹരിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ നിർദ്ദേശിച്ച ഒരു പരിഹാരമാണ് ഈ ട്രൈനിഗ്, അത് കൊണ്ട് ഇത് സംബന്ധമായി വരുന്ന വാട്സ് ആപ്പ് സന്ദേശങ്ങളും ഏതെങ്കിലും പ്രൈവറ്റ് ഏജൻസികൾ നൽകുന്ന പരസ്യങ്ങളും കണ്ട് ആരും ആശങ്ക പെടെണ്ടതില്ല.ഇതുമായി ബന്ധപെട്ട ഏതെങ്കിലും ലിങ്കുകളിൽ പോയി പേര് രജിസ്ട്രർ ചെയ്യുകയും വേണ്ട